സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് 2-ാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Mar 28, 2022, 16:02 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 28.03.2022) സ്‌കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആഴ്വാര്‍ തിരുനഗറിലാണ് സംഭവം. വെങ്കിടേശ്വര പ്രൈവറ്റ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീക്ഷിത്താ(7)ണ് മരിച്ചത്.
വാനില്‍ നിന്ന് ഇറങ്ങി സ്‌കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടിയുടെ മേല്‍ കയറുകയായിരുന്നുവെന്നാണ് വിവരം.
സ്‌കൂള്‍ കോംപൗണ്ടില്‍വച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ദീക്ഷിത് മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

