മകള്‍ ജയസുധയുടെ ദാരുണ മരണമറിഞ്ഞ് പൊട്ടികരയുന്ന ബസവരാജുവും മഹാദേവിയും. ഫോട്ടോ കടപ്പാട്: ദി ഹിന്ദു |
ബാംഗ്ലൂര്‍ നഗരത്തിലെ വൈറ്റ്ഫീല്‍ഡിലാണ് നടുക്കുന്ന സംഭവം നടന്നത്. റൈച്ചൂരില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ കുടിയേറിയ തൊഴിലാളി കുടുംബത്തില്‍പ്പെട്ട ബസവരാജു-മഹാദേവി ദമ്പതികളുടെ മകള്‍ ജയസുധയാണ് കാമഭ്രാന്തന്റെ പീഡനമേറ്റ് ദാരുണ മരണത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
പോലീസ് പിടിയിലായ നാഗരാജന്‍ കൊലകുറ്റം ഏറ്റുപറഞ്ഞു. നാഗരാജ് ഓട്ടോ ഗ്യാരേജില്‍ ഹെല്‍പ്പറാണ്. സഹോദരിമാരായ ശ്രീദേവിക്കും സെവന്തിക്കുമൊപ്പമാണ് ജയസുധയെയും കൂട്ടി നാഗരാജ് സമീപത്തെ ക്ഷേത്രത്തിലേക്ക് പോയത്. ഇയാള്‍ ബസവരാജിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ്. അതേ സമയം സ്വഭാവത്തില്‍ പന്തികേട് തോന്നിയ മഹാദേവി നാഗരാജിനെ വീട്ടിലേക്ക് കയറ്റരുതെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു.
സുഹൃത്തിന്റെ വീട്ടിലേക്ക് വരുമ്പോള്‍ സ്ഥിരമായി ചോക്ലേറ്റും ഭക്ഷണപൊതികളും മറ്റും നല്‍കിയാണ് കുട്ടികളെ നാഗരാജ് പാട്ടിലാക്കിയത്. ശനിയാഴ്ച ക്ഷേത്രത്തില്‍ സദ്യയുണ്ണാനായാണ് കുട്ടികളെയും കുട്ടി നാഗരാജ് പോയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയത് ശ്രീദേവിയും സെവന്തിയും മാത്രമാണ്. ഇവരാണ് ജയസുധ നാഗരാജനൊപ്പം പോയത് പറഞ്ഞത്. നേരം സന്ധ്യയായിട്ടും മകള്‍ തിരിച്ചെത്താതായപ്പോള്‍ ബസവരാജും മഹാദേവിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച പിഞ്ചുമകളുടെ ചേതനയറ്റ മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്നത് കണ്ടത്.
വിവരമറിഞ്ഞെത്തിയ പോലീസ് സക്രിയമായി നടത്തിയ അന്വേഷണത്തില്‍ നാഗരാജിനെ സ്വന്തം വീട്ടില്‍ നിന്നും പിടികൂടി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യയിലാണ് ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയാവുകയും ഉടന്‍ കായലിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് നാഗരാജ് പോലീസിനോട് സമ്മതിച്ചത്.
Keywords: Bangalore, Obituary, National, Rape, Killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.