കര്‍ണാടകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു
Dec 7, 2012, 11:30 IST
കുശാല്‍നഗര്‍: കര്‍ണാടകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി കുടുംബത്തിലെ ആറ് പേര്‍ ഉള്‍പെടെ ഏഴ് പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി കുടക് മൈസൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ ബൈലക്കൊപ്പയില്‍ ഏഴംഗകുടുംബം സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന പെരിയപട്ടണം ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ഓടിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ച് മലയാളി കുടുംബത്തിലെ ആറുപേര്‍ ഉള്‍പെടെ ഏഴ്പേര്‍ മരിച്ചത്.
വര്‍ഷങ്ങളായി മടിക്കേരിക്കടുത്ത് സുണ്ടിക്കൊപ്പയില്‍ താമസിക്കുന്ന ഷഫീക്ക് അഹ്മദ്് (50), ഭാര്യ മംഗലാപുരം സ്വദേശി റമീസ ബീഗം(45), മക്കളായ ഇര്‍ഫാന്‍(22), മകള്‍ തസ് നിയ(17), ബന്ധുവായ അഫ് റാന്‍ (ആറ്), കാര്‍ െ്രെഡവറും ബന്ധുവുമായ റഫീഖ് (27), എതിരെ കാര്‍ ഓടിച്ചിരുന്ന പെരിയപട്ടണം ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ചൗഡയ്യ (67) എന്നിവരാണ് മരിച്ചത്. ഷഫീക്ക് അഹ്മദിന്റെ മറ്റൊരു മകന്‍ ഇമ്രാനെ ഗുരുതരാവസ്ഥയില്‍ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൈസൂരില്‍ നിന്ന് താമസസ്ഥലമായ സുണ്ടിക്കൊപ്പയിലേയ്ക്ക് മടങ്ങികയായിരുന്നു ഈ കുടുംബം. കുശാല്‍ നഗറില്‍ നിന്ന് പെരിയപട്ടണത്തിലേയ്ക്ക് പോകുകയായിരുന്നു ചൗഡയ്യ. ഓടിക്കൂടിയ നാട്ടുകാരാണ്
ഇമ്രാനെ പുറത്തെടുത്ത് മൈസൂരിലേയ്ക്ക് കൊണ്ടുപോയത്. ഇരുകാറുകളും പൂര്‍ണ്ണമായും തകര്‍ന്നു.
Keywords: Car, Night, Malayali, Kudak, Karnnadaka, District, Death, Kvartha, Malayalam News, Malayalam Vartha,Car, Family, Mangalore, Wife, Children, Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.