മംഗള എക്‌സ്പ്രസ് പാളം തെറ്റി മരിച്ചത് മൂന്ന് പേര്‍; മലയാളികളില്ല
Nov 15, 2013, 20:00 IST
മുംബൈ: ന്യൂഡല്‍ഹിയില്‍ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് പാളം തെറ്റി മൂന്നുപേര്‍ മരിച്ചു. നേരത്തെ ഏഴുപേര്‍ മരിച്ചതായാണ് റിപോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ ഔദ്യോഗികമായി മൂന്നു പേര്‍ മരിച്ചതായുള്ള വാര്‍ത്തകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം മരിച്ചവരില്‍ മലയാളികളില്ലെന്നാണ് പുതിയ റിപോര്‍ട്ട്. പാലക്കാട് സ്വദേശി മുരളീധരന്‍ , പയ്യന്നൂര്‍ സ്വദേശി പി.കെ.നിധിന്‍ എന്നിവര്‍ ഉള്‍പെടെ 50 ഓളം പേര്‍ക്കു പരുക്കേറ്റു. നേരത്തെ ഒരു മലയാളി മരിച്ചതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നു പിന്നീട് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയില്‍ ഘോട്ടി ബുദ്രുക്കില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6.20ഓടെയാണ് അപകടമുണ്ടായത്. പാളം തെറ്റിയ ബോഗികള്‍ക്കടിയില്‍ 25ളം പേര്‍ കുടുങ്ങിയതായാണ് ചില റിപോര്‍ട്ടുകള്‍. ഘോട്ടിയിലെ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇഗത്പുരി, മറ്റ് സമീപ പട്ടണങ്ങളിലെ സ്വകാര്യ ആശുപത്രികളിലേയ്ക്കും പരിക്കേറ്റവരെ കൊണ്ടുപോയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് വിശദമായ വിവരങ്ങള്‍ റെയില്‍വേ നല്‍കിയിട്ടില്ല. അപകടത്തില്‍ പെട്ടവരുടെ വിവരങ്ങളറിയാനായി അധികൃതര്‍ ചില ഹെല്പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹെല്പ് ലൈന്‍ നമ്പര്‍: കല്യാണ്‍: 02512311499, ഇഗത്പുരി: 02553244020.

SUMMARY: Mumbai: In at ragic incident four bogies of Mangla Lakshadweep Express derailed at Ghoti Budruk in Nashik district of Maharasthra on Friday. At least seven people have killed died and fifty injured in the unfortunate accident.
Keywords: Mangla Lakshadweep Express, Mangla Express derails, Nashik, Ernakulam, Maharasthra, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.