Madhu Mohan | 'പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല'; ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കുന്ന തിരക്കില്‍ താരം; താൻ മരിച്ചെന്നത് യൂട്യൂബിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ആരോ കൊടുത്ത വ്യാജ വാര്‍ത്തയെന്നും സംവിധായകന്‍
Dec 2, 2022, 15:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) പ്രമുഖ സീരിയല്‍ നടനും സംവിധായകനുമായ മധു മോഹന്‍ അന്തരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി മധു മോഹന്‍. വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് താരം മരിച്ചുവെന്ന് മാധ്യമങ്ങളില്‍ വാർത്ത വന്നത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ എന്താണ് അസുഖം എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല.
Keywords: Serial director and actor Madhu Mohan passed away, Kochi, Director, Cine Actor, Dead, Obituary, Hospital, Treatment, Television, Kerala.
വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരോടെല്ലാം മറുപടി നല്‍കുന്നത് മധു മോഹന്‍ തന്നെയാണ്. 'പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല' എന്ന വാചകത്തോടെ ഫോണ്‍ കോള്‍ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോള്‍.
'ഞാന്‍ മരിച്ചോ എന്നറിയാന്‍ എന്നെ തന്നെ ആളുകള്‍ വിളിക്കുന്നുണ്ട്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാര്‍ത്തയാണിത്. ഇതിനു പിന്നാലെ പോകാന്‍ എനിക്കു നേരമില്ല. അവര്‍ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാന്‍ ജീവനോടെ ഉണ്ടെന്ന് ആളുകള്‍ അറിയുമല്ലോ. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നാണ് പറയാറുള്ളത്', അദ്ദേഹം ചിരിയോടെ പറഞ്ഞു.

നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന മധു മോഹന്‍ ചാനലുകളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷന്‍ താരമാണ് മധുമോഹന്‍. ജനപ്രിയ പരമ്പരകളുടെ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും പേരെടുത്ത താരം മലയാളത്തില്‍ മെഗാ സീരിയലുകള്‍ അവതരിപ്പിച്ച് വിജയിപ്പിച്ചു.
ദൂരദര്‍ശന് വേണ്ടി ടെലിഫിലിമുകളും പരമ്പരകളും നിര്‍മിക്കുകയും അതില്‍ നായകനാകുകയും ചെയ്തു. വൈശാഖ സന്ധ്യ, മാനസി തുടങ്ങി നിരവധി പ്രമുഖ സീരിയലുകള്‍ അദ്ദേഹത്തിന്റേതാണ്. എം ജി ആറിന്റെ വളര്‍ത്തുമകള്‍ ഗീതയാണ് മധുമോഹന്റെ ഭാര്യ.
Keywords: Serial director and actor Madhu Mohan passed away, Kochi, Director, Cine Actor, Dead, Obituary, Hospital, Treatment, Television, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.