സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.02.2018)  പ്രശസ്ത മലയാള ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു. 56 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

 സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു

സീരിയലിനു പുറമെ ചില സിനിമകളിലും ഹരികുമാരന്‍ തമ്പി വേഷമിട്ടുണ്ട്. ഹാസ്യ വേഷങ്ങളായിരുന്നു കൂടുതലും അവതരിപ്പിച്ചിരുന്നത്. കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ തമ്പി ഏറെ തിളങ്ങിയത്. ബാലഗണപതി എന്ന സീരിയലിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Keywords: Serial actor Harikumaran Thampi passes away, Thiruvananthapuram, News, Hospital, Treatment, Medical College, Cine Actor, Cinema, Entertainment, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia