മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃത ടിവി ഡെപ്യൂടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.10.2021) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃത ടിവി ഡെപ്യൂടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ആന്‍ജിയോ പ്ലാസ്റ്റി നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Aster mims 04/11/2022

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃത ടിവി ഡെപ്യൂടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു

മൃതദേഹം ഞായറാഴ്ച രാവിലെ 5.45 മുതല്‍ 6.20 വരെ അമൃതാ ടി വി യുടെ വഴുതക്കാട് ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി.
സന്തോഷ് ബാലകൃഷ്ണന്റെ അകാല വിയോഗത്തില്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം അറിയിച്ചു.

സൂര്യ ടിവിയുടെ വാര്‍ത്താ വിഭാഗത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം, കൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ നാല് വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു.

Keywords:  Senior Journalist Santhosh Balakrishnan passed away, Thiruvananthapuram, News, Dead, Obituary, Dead Body, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia