Dead | മുതിര്‍ന്ന സിപിഎം നേതാവും കര്‍ഷക പോരാളിയുമായ എ അബൂബക്കര്‍ അന്തരിച്ചു

 


തിരുവനന്തപുരം: (www.kvartha.com) മുതിര്‍ന്ന സിപിഎം നേതാവും കര്‍ഷക പോരാളിയുമായ എ അബൂബക്കര്‍ അന്തരിച്ചു. സിപിഎം അവിഭക്ത കണ്ണൂര്‍ ജില്ലാ കമിറ്റി അംഗവും മഞ്ചേശ്വരം, കുമ്പള ഏരിയാ സെക്രടറിയുമായിരുന്ന അദ്ദേഹം മഞ്ചേശ്വരം മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വര്‍ഗ സംഘടനകളും വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.

Dead | മുതിര്‍ന്ന സിപിഎം നേതാവും കര്‍ഷക പോരാളിയുമായ എ അബൂബക്കര്‍ അന്തരിച്ചു

അബൂബക്കറുടെ വേര്‍പാടില്‍ സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ അനുശോചനം അറിയിച്ചു. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുടെ കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്ത ധീരനായ കമ്യൂണിസ്റ്റ് നേതാവാണ് അബൂബക്കറെന്ന് അനുശോചന സന്ദേശത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

Keywords: Senior CPM leader and farmer activist A Abubakar passed away, Thiruvananthapuram, News, Farmers, Politics, CPM, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia