Death | കണ്ണൂരില്‍ രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു


● ആലക്കോട് മേലോരംതട്ടിലെ മരീറ്റയാണ് മരിച്ചത്
● നിർമ്മല സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
● കുറച്ചു ദിവസമായി പനിയെ തുടർന്ന് മരീറ്റ ചികിത്സയിലായിരുന്നു.
കണ്ണൂർ: (KVARTHA) ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്‍റെ മകള്‍ മരീറ്റയാണ് മരിച്ചത് .ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ച മരീറ്റ.
കഴിഞ്ഞകുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സ്കൂളില്‍ അയച്ചിരുന്നു. സ്കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മരീറ്റയുടെ അകാലമരണം നാടിനെ കണ്ണീരിലാഴ്ത്തി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A second-grade student from Kannur, Mariyath, passed away after collapsing following treatment for fever. The incident has shocked the community.
#KannurNews, #StudentDeath, #Kannur, #Mariyath, #Alakode, #KeralaNews