എല്‍.കെ.ജി വിദ്യാര്‍ത്ഥി ബസിന്റെ വാതിലിടിച്ച് മരിച്ചു

 


ADVERTISEMENT

എല്‍.കെ.ജി വിദ്യാര്‍ത്ഥി ബസിന്റെ വാതിലിടിച്ച് മരിച്ചു
ബാംഗ്ലൂര്‍ : സ്‌കൂള്‍ ബസിന്റെ വാതില്‍ തലയ്ക്കിടിച്ച് നാലു വയസ്സുകാരനായ എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു.

താനിസാന്ദ്ര മെയിന്‍ റോഡിലെ ബ്രൈറ്റ് നഴ്‌സറി സ്‌കൂളില്‍ പഠിക്കുന്ന മുഹമ്മദ് ഫൈസലാണ് ബസിന്റെ വാതിലിടിച്ച് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടതിന് ശേഷം ബസില്‍ നിന്ന് വീടിന് സമീപത്തെ സ്റ്റോപ്പിലിറങ്ങുമ്പോഴാണ് ഫൈസലിന്റെ കുഞ്ഞുദേഹത്തിലേക്ക് വാതിലിടിച്ചത്. ആഘാതത്തില്‍ കുട്ടിയുടെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി. പരിസരവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മല്ലേശ്വരത്തെ നൂറുള്ളഹക്കിന്റെയും ഫാത്തിമബാനുവിന്റെ മകനാണ് ദാരുണമരണത്തിനിരയായ ഫൈസല്‍.

Keywords:  Bangalore, Accident, Student, Obituary, School Bus 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia