Death | കണ്ണൂരിൽ സ്കൂൾ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

 
School Teacher Found Dead Inside Home in Kannur
School Teacher Found Dead Inside Home in Kannur

Photo: Arranged

● പി.പി. ബിജു ആണ് മരിച്ചത്. 
● മുൻപ് പോലീസ് ട്രെയിനി ആയിരുന്നു. 
● സംഭവം വെള്ളിയാഴ്ച രാവിലെയാണ്. 
● നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം. 

 

കണ്ണൂർ: (KVARTHA) കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകനായ ചെമ്പിലോട് സാരംഗയിൽ പി.പി. ബിജു (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിൻ്റെ മുകൾ നിലയിലാണ് അദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പരിയാരം സ്വദേശിയായ ബിജു മുൻപ് പോലീസ് ട്രെയിനി ആയിരുന്നു. പരിശീലനം പൂർത്തിയാകുന്നതിനിടെ അദ്ദേഹം സേനയിൽ നിന്ന് സ്വയം ഒഴിവാകുകയായിരുന്നു. 

പിന്നീട് കടമ്പൂർ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ആറ്റടപ്പ എൽ.പി സ്കൂൾ അധ്യാപികയായ ശുഭയാണ് ഭാര്യ. നിഹാര, നൈനിക എന്നിവരാണ് മക്കൾ.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821.  നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A high school teacher, P.P. Biju (47), from Kadambur Higher Secondary School in Kannur, was found dead inside his home. He was discovered hanging on the upper floor of his house on Friday morning. Biju, a native of Pariyaram, was previously a police trainee. He is survived by his wife Shubha, a teacher at Attadappa L.P. School, and their two children, Nihara and Nainika.

#Kannur #TeacherDeath #KeralaNews #Obituary #School

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia