സൗദിയിലെ നായിഫ് രാജാവ് അന്തരിച്ചു

 


ADVERTISEMENT

സൗദിയിലെ നായിഫ് രാജാവ് അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി നായിഫ് രാജകുമാരന്‍ (78) അന്തരിച്ചു. നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ് എന്നാണ് യഥാര്‍ത്ഥ നാമം. ചികിത്സാര്‍ത്ഥം വിദേശത്ത് കഴിയുന്നതിനിടയിലാണ് അന്ത്യമുണ്ടായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞമാസമാണ് വിദേശത്തേക്ക് യാത്ര തിരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണ ആരോഗ്യവാനായി രാജാവ് സൗദിയില്‍ തിരിച്ചെത്തുമെന്ന് അഭ്യന്ത്ര മന്ത്രി ജൂണ്‍ മൂന്നിന് പത്രകുറിപ്പിറക്കിയിരുന്നു. മുന്‍ രാജാവ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് നായിഫ് രാജാവായി കിരീടമണിഞ്ഞത്. 1975 മുതല്‍ രാജ്യത്തിന്റെ അഭ്യന്തരമന്ത്രിയായിരുന്നു നായിഫ് രാജകുമാരന്‍.

പിന്‍ഗാമിയായി സഹോദരന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരമേറ്റെടുത്തേക്കും. നേരത്തെ റിയാദിന്റെ ഗവര്‍ണ്ണറും പ്രതിരോധമന്ത്രിയായും സല്‍മാന്‍ രാജകുമാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തരിച്ച നായിഫ് രാജാവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മക്കയില്‍ ഖബറടക്കും. ജനീവയിലായിരുന്നു രാജാവിന്റെ അന്ത്യമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

English summery:  Saudi Arabia's Crown Prince Nayef bin Abdul Aziz Al Saud passes away



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web desk Editor
Web desk Editor

154168 Articles

Tags

Share this story

wellfitindia