Cremated | മുംബെയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സഞ്ജു ഫ്രാന്‍സിസിന് നാടിന്റെ യാത്രാമൊഴി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുംബൈയില്‍ എണ്ണ-പ്രകൃതി വാതക കോര്‍പറേഷന്റെ (ഒഎന്‍ജിസി) ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച കണ്ണൂര്‍ പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാന്‍സിസ് (38) ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
                        
Cremated | മുംബെയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സഞ്ജു ഫ്രാന്‍സിസിന് നാടിന്റെ യാത്രാമൊഴി

ഹോളിട്രിനിറ്റി കതീഡ്രല്‍ സെമിത്തേരിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടുക്കുംതല കാര്‍മികത്വം വഹിച്ചു. വൈകുന്നേരം അഞ്ചോടെ പടന്നപ്പാലത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. വീട്ടിലെ ശുശ്രൂഷകള്‍ക്ക് ബര്‍ണശേരി ഹോളി ട്രിനിറ്റി കതീഡ്രല്‍ വികാരി ഫാ. ജോയി പൈനാടത്ത് കാര്‍മികത്വം വഹിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജുഹുവിലെ ഹെലിപാഡില്‍നിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്‌ഷോറിലെ സാഗര്‍ കിരണ്‍ എന്ന റിഗിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്റര്‍ കടലില്‍ വീഴുകയായിരുന്നു. ഒഎന്‍ജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സഞ്ജു.
Aster_MIMS

Keywords:  Latest-News, Kerala, Kannur, Top-Headlines, Mumbai, Helicopter, Accidental Death, Obituary, Dead, Sanju Francis, who died in a helicopter accident in Mumbai, Cremated.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia