സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ പി അബ്ദുല്ല മുസ്‌ലിയാർ പാലത്തുങ്കര നിര്യാതനായി

 
Portrait of Samastha Musyawara member KKP Abdulla Musliyar
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 77-ാം വയസ്സിൽ പാലത്തുങ്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
● അൽഹാജ് റമളാൻ ശൈഖിന്റെയും ആയിശയുടെയും മകനാണ്.
● സമസ്ത കണ്ണൂർ താലൂക്ക് പ്രസിഡൻ്റ് ഉൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചു.
● ജാമിഅ അസ്അദിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

കണ്ണൂർ: (KVARTHA) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ട്രഷററുമായ കെ കെ പി അബ്ദുല്ല മുസ്‌ലിയാർ (77) നിര്യാതനായി. പാലത്തുങ്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

അൽഹാജ് റമളാൻ ശൈഖിന്റെയും പാലത്തുങ്കര ശാഹുൽ ഹമീദ് വലിയുല്ലാഹിയുടെ മകൾ ആയിശയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.

Aster mims 04/11/2022

സമസ്ത കണ്ണൂർ താലൂക്ക് പ്രസിഡന്റ്, ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡന്റ്, കണ്ണൂർ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ സംയുക്ത മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, പാലത്തുങ്കര മഹല്ല് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.

പാനൂർ വിളക്കോട്ടൂർ ജുമുഅത്ത് പള്ളി, പുതുശ്ശേരി ജുമുഅത്ത് പള്ളി, മാവിലേരി ജുമുഅത്ത് പള്ളി, പുളിങ്ങോം ജുമുഅത്ത് പള്ളി എന്നിവിടങ്ങളിൽ ദീർഘകാലം ദർസ് നടത്തിയിട്ടുണ്ട്. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പലായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഖബറടക്കം ബുധനാഴ്ച, ഉച്ചയോടെ പാലത്തുങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Article Summary: Samastha Musyawara member KKP Abdulla Musliyar passed away in Kannur.

#SamasthaKerala #KKPAbdullaMusliyar #KannurNews #KeralaMuslim #IslamicScholar #Condolence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script