സലീം ഫൈസി ഇർഫാനിക്ക് കണ്ണീരോടെ വിട; മണ്മറഞ്ഞത് ആശയ സംവാദ വേദികളിൽ തിളങ്ങിയ യുവ ഇസ്ലാമിക പണ്ഡിതൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 28.10.2021) യുവ ഇസ്ലാമിക പണ്ഡിതൻ സലിം സലീം ഫൈസി ഇർഫാനിക്ക് കണ്ണീരോടെ വിട. ആശയ സംവാദ വേദികളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം സുന്നീ പക്ഷത്തെ ഉറച്ച ശബ്ദമായിരുന്നു. മികച്ചൊരു പ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൈജ്ഞാനിക രംഗത്ത് അത്ഭുതകരമായ നേട്ടം കൈവരിക്കാൻ അദ്ദേഹത്തിനായിരുന്നു.
      
സലീം ഫൈസി  ഇർഫാനിക്ക് കണ്ണീരോടെ വിട; മണ്മറഞ്ഞത് ആശയ സംവാദ വേദികളിൽ തിളങ്ങിയ യുവ ഇസ്ലാമിക പണ്ഡിതൻ

അസുഖത്തെ തുടർന്ന് രണ്ടുമാസത്തോളമായി കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സലീം ഫൈസിയെ ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായിരുന്നു. ബുധനാഴ്ച രാത്രി 10.20 ഓടെയായിരുന്നു മരണം സംഭവിച്ചത്.

സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ അംഗവുമായിരുന്നു സലിം ഫൈസി. ഉളിയില്‍ അല്‍ഹിദായ ഇസ്‌ലാമിക് സര്‍വകലാശാലാ സ്ഥാപകനും ചാന്‍സലറുമായിരുന്നു.

ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ അറബിക് കോളജില്‍ നിന്ന് ഇര്‍ഫാനി ബിരുദം നേടിയ ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്നു ഫൈസി ബിരുദവും നേടി. ഹൈദരാബാദ് നിസാമിയ്യ സര്‍വകലാശാലയില്‍ നിന്നു നിസാമി ബിരുദവും ഈജിപ്ത് അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ അസ്ഹരി ബിരുദവും നേടിയിട്ടുണ്ട്.

പാനൂര്‍ ചെറുപറമ്പ്‌ ജമാലിയ്യ അറബിക് കോളജ് പ്രിന്‍സിപലായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ജാമിഅ ദാറുസ്സലാം അല്‍ഇസ്‌ഇലാമിയ്യ അറബിക് കോളജ്, ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ എന്നിവിടങ്ങളിലെ അധ്യാപകനുമായിരുന്നു. കുറ്റ്യാടി കൊടക്കല്‍ ദാറുര്‍ റഹ്‌മ കോളജ്, ആറങ്ങാടി, കുമ്പള, രാമന്തളി, ഇരിക്കൂര്‍ റഹ്‌മാനിയ യതീംഖാനാ എന്നിവിടങ്ങളില്‍ മുദരിസും ആയി സേവനമനുഷ്ഠിച്ചു. സലിം ഫൈസിയുടെ അകാലവിയോഗം സമസ്തയ്ക്കും വലിയ നഷ്ടമാണ്.

Keywords:  News, Kerala, Kannur, Obituary, SKSSF, Youth, Islam, Sunni, Hospital, State, President, Teacher, Saleem Faizi Irfani, Saleem Faizi Irfani passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia