Found dead | ശബരിമല തീര്‍ഥാടകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jan 13, 2023, 17:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തലശേരി - കണ്ണൂര്‍ റോഡിലെ നടാല്‍ ഗേറ്റിനരികെ ശബരിമല തീര്‍ഥാടകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എടക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കര്‍ണാടക ഗോക്ക താലൂക്കിലെ അടിവട്ടി എച് എസിലെ സന്തോഷ് സിദ്ദപ്പ (40) യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ശബരിമലയ്ക്ക് പുറപ്പെട്ട കര്‍ണാടകയിലെ അയ്യപ്പ ഭക്തസംഘത്തില്പ്പെട്ടയാളാണ് ഇദ്ദേഹം. കര്‍ണാടകയില്‍ നിന്ന് പുറപ്പെട്ട ഏഴംഘ സംഘം യാത്രക്കിടെ ചായ കുടിക്കാന്‍ വാഹനം നടാലില്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടെ മൂത്ര വിസര്‍ജനത്തിനായി സന്തോഷ് പോയപ്പോഴാണ് അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതെന്നാണ് വിവരം.
എടക്കാട് പൊലീസും പരിസരത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. സിദ്ദപ്പ - പാര്‍വതി ദമ്പതികളുടെ മകനാണ്. ഭാര്യ: വിജയലക്ഷ്മി. അഞ്ചു മക്കളുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Found Dead, Died, Obituary, Sabarimala, Dead Body, Sabarimala pilgrim found dead after being hit by train.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.