Drowned | കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പുതിയങ്ങാടി ചൂട്ടാട് കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. കര്‍ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിന്തന്‍ (27) എന്നയാളെ മീന്‍ തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
              
Drowned | കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു

ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ അയ്യപ്പ തീര്‍ഥാടക സംലത്തില്‍പെട്ട ഇവര്‍ കടല്‍ തീരം കണ്ടപ്പോള്‍ കുളിക്കാനിറങ്ങിയതായിരുന്നു. കടലിലേക്ക് ഇറങ്ങിയ ശശാങ്ക് തിരയില്‍പ്പെട്ട് ഒലിച്ചു പോവുകയായിരുന്നു. ശശാങ്ക് തിരയില്‍പ്പെട്ട് മുങ്ങിതാഴുന്നത് കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കുകയും കരച്ചില്‍ കേട്ടെത്തിയ മീന്‍ തൊഴിലാളികള്‍ തോണിയെടുത്ത് കടലില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു.

ശശാങ്കിനെ കടലില്‍ നിന്നും പുറത്തെടുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സുക്ഷിച്ചിട്ടുണ്ട്. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Sabarimala, Died, Drowned, Obituary, Sabarimala pilgrim drowned while bathing in sea.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia