ദേശാഭിമാനി ചീഫ് അകൗണ്ട്‌സ് മാനേജരായിരുന്ന എസ് ശശി മുംബൈയില്‍ അന്തരിച്ചു; ആത്മാര്‍ഥതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു ഇ എം എസിന്റെ ഇളയ മകനെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി

 


തൃശൂര്‍: (www.kvartha.com 24.01.2022) ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകന്‍ എസ് ശശി(67) മുംബൈയില്‍ അന്തരിച്ചു. മകള്‍ അപര്‍ണയുടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചു.

ദേശാഭിമാനി ചീഫ് അകൗണ്ട്‌സ് മാനേജരായിരുന്നു. കേരളത്തിലെ എല്ലാ യൂനിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000-ല്‍ തൃശൂരില്‍ ദേശാഭിമാനി യൂനിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി.

ദേശാഭിമാനി ഡെപ്യൂടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. മക്കള്‍: അനുപമ ശശി, അപര്‍ണ ശശി. മരുമക്കള്‍: എ എം ജിഗീഷ്, രാജേഷ് ജെ വര്‍മ. പരേതയായ ആര്യ അന്തര്‍ജനമാണ് മാതാവ്.

എസ് ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇ എം എസിന്റെ ഇളയ മകനായ എസ് ശശി ദേശാഭിമാനിയുടെ മാനേജ്‌മെന്റ് നേതൃതലത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇ എം എസിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ ഭാഗമായി വളര്‍ന്ന ശശി എക്കാലവും സി പി ഐ എമിനൊപ്പം ഉറച്ചുനിന്ന് പൂര്‍ണ പ്രതിബദ്ധതയോടെ പാര്‍ടി ഏല്പിച്ച ചുമതലകള്‍ നിറവേറ്റി.

ആത്മാര്‍ഥതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ചുപറ്റി അങ്ങേയറ്റത്തെ കാര്യക്ഷമതയോടെയാണ് പാര്‍ടി ഉത്തരവാദിത്തങ്ങളും ദേശാഭിമാനിയുടെ ചുമതലകളും ശശി നിറവേറ്റിയത്. ഇ എം എസ് ഡെല്‍ഹി ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ ശശിയും കുടുംബസമേതം ഒപ്പം വന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി ചീഫ് അകൗണ്ട്‌സ് മാനേജരായിരുന്ന എസ് ശശി മുംബൈയില്‍ അന്തരിച്ചു; ആത്മാര്‍ഥതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ സ്ഥാനം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു ഇ എം എസിന്റെ ഇളയ മകനെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി

Keywords: S Sasi, son of former Kerala CM EMS Namboodiripad, dies at 67, Thrissur, News, Dead, Obituary, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia