റഷ്യയില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം, 18 മരണം

 


മോസ്‌കോ: റഷ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍  18  പേര്‍ മരിച്ചു.  പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. വടക്കന്‍ റഷ്യയിലെ കോമി പ്രവിശ്യയിലെ കല്‍ക്കരി ഖനിക്കുള്ളിലാണ് സ്‌ഫോടനമുണ്ടായത്.

ഖനിക്കുള്ളില്‍ കുടുങ്ങിയ എട്ടോളം പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടം സംഭവിക്കുമ്പോള്‍ 250ലധികം പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ഖനിയപകടങ്ങള്‍ റഷ്യയില്‍ പതിവായിരിക്കുകയാണ്.

റഷ്യയില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം, 18 മരണംകഴിഞ്ഞമാസം റഷ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ നാലുപേര്‍ മരണപ്പെട്ടിരുന്നു. പൊതുവെ സുരക്ഷാ സംവിധാനങ്ങള്‍ മോശമായ റഷ്യയിലെ കല്‍ക്കരി ഖനികളില്‍ സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് വീണ്ടും ഒരപകടം സംഭവിച്ചത്.

Key Words: Methane gas , Russia , Russian collieries, Rescue workers , Vorkutinskaya mine,  Russian steel company , Komi region , Russia, Vladimir Puchkov, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia