Retired Cop Dies | റിട. ഐജി വീട്ടിലുണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ചു; അബോധാവസ്ഥയിലായ ഭാര്യയും മകനും ആശുപത്രിയില്‍
Oct 23, 2022, 14:36 IST
ലക്നൗ: (www.kvartha.com) വീട്ടിലുണ്ടായ തീപിടുത്തത്തില്‍ റിട. ഇന്‍സ്‌പെക്ടര്‍ ജനറല്‍ വെന്തുമരിച്ചു. പൊലീസ് സേനയില്‍ നിന്ന് വിരമിച്ച ഡി സി പാണ്ഡെ(70)യാണ് മരിച്ചത്. ഭാര്യ അരുണ, മകന്‍ ശശാങ്ക് എന്നിവര്‍ക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെ ഐജിയുടെ ഇന്ദിരാ നഗറിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.
ഇവരുടെ വീടിന്റെ രണ്ടാമത്തെ നിലയിലാണ് വന്‍ തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് പാണ്ഡെയെയും കുടുംബത്തെയും വീടിന് പറത്തെത്തിച്ചത്. അപ്പോഴേക്കും പാണ്ഡെ മരിച്ചിരുന്നു.
അബോധാവസ്ഥയിലായിരുന്ന ഭാര്യയ്ക്കും മകനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അപകട നില തരണം ചെയ്തതായും ഗാസിപുര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ മനോജ് കുമാര്‍ മിശ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.