SWISS-TOWER 24/07/2023

Obituary | രാവിലെ നടക്കാനിറങ്ങിയ റിട. എഫ്‌സിഐ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT



കൊല്ലം: (www.kvartha.com) കരുനാഗപ്പള്ളിയ്ക്ക് അടുത്ത് രാവിലെ നടക്കാനിറങ്ങിയ റിട. എഫ്‌സിഐ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ ശിവശക്തി നഗറില്‍ വി ഗംഗാധരനാണ് (72) മരിച്ചത്. 
തിരുവനന്തപുരം എഫ്‌സിഐ റീജിയണല്‍ ഓഫീസിലെ അസി. ജെനറല്‍ മാനേജരായിരുന്നു.
Aster mims 04/11/2022

ഇടക്കുളങ്ങര ദേവീക്ഷേത്രത്തിന് വടക്കാണ് കുഴഞ്ഞുവീണത്. ഉടന്‍ നാട്ടുകാര്‍ കരുനാഗപ്പള്ളിയിലെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ ഭാര്യ വീടായ തൊടിയൂര്‍ ഇടക്കുളങ്ങരയിലെ ജ്യോതിസ് മണ്ടാനത്ത് താമസിച്ച് വരികയായിരുന്നു. 

Obituary | രാവിലെ നടക്കാനിറങ്ങിയ റിട. എഫ്‌സിഐ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു


സംസ്‌കാരം വൈകിട്ട് 5.30ന് ഇടക്കുളങ്ങര ജ്യോതിസ് മണ്ടാനത്ത് നടക്കും. ഭാര്യ: ജ്യോതി എസ് പിള്ള. മക്കള്‍: ജയതിലക് (അക്‌സിസ് ബാങ്ക്), ജയ് കൃഷ്ണന്‍ (ടെക്‌നോപാര്‍ക്). മരുമക്കള്‍: ഡോ. വാണിദേവി (സൈകോളജിസ്റ്റ്), സ്വാതി സുരേന്ദ്രന്‍ (അധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍).

Keywords:  News,Kerala,State,Kollam,Local-News,Obituary,Death, Retired FCI official passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia