തിരുവനന്തപുരം: (www.kvartha.com 13/02/2016) പ്രശസ്ത കവി ഒ എന്‍ വി കുറുപ്പ് അന്തരിച്ചു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 85 വയസായിരുന്നു. മലയാള സാംസ്‌കാരിക രംഗത്ത് ആറ് പതിറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ച കവിയായിരുന്നു ഒ എന്‍ വി. കവി, വാഗ്മി, അധ്യാപകന്‍, ഭാഷാ പണ്ഡിതന്‍് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന അദ്ദേഹത്തിന്റെ വിയോഗം സാംസ്‌ക്കാരിക കേരളത്തിന് തീരാനഷ്ടമാണ്.
തിരുവനന്തപുരം: മലയാളികളുടെ പ്രിയ കവി ഒ എന്‍ വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്, 84) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവായ ഒ എന്‍ വി 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
2007ലാണ് ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരക്കാരം ലഭിച്ചത്. 1998ല്‍ പത്മശ്രീ, 2011ല്‍ പത്മവിഭൂഷണ്‍ ബഹുമതികളും ഒ എന്‍ വിയെ തേടിയെത്തി. ഗാനരചന നിര്‍വഹിച്ച നിരവധി ചലച്ചിത്ര ഗാനങ്ങളിലും ഒ എന്‍ വിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ആത്മാവില്‍ മുട്ടി വിളിച്ചതുപോലെ, ആരേയും ഭാവഗായകനാക്കും, ഒരു ദലം മാത്രം വിടര്‍ന്നൊരു തുടങ്ങിയ ഗാനങ്ങള്‍ മലയാളികളുടെ പ്രിയ ഗാനങ്ങളില്‍ ചിലതാണ്.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ് എന്‍ കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
എറണാകുളം മഹാരാജാസ് കോളേജില്‍ 1957 മുതല്‍ അദ്ധ്യാപകനായിരുന്നു. തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും 1958 മുതല്‍ 25 വര്‍ഷം മലയാ!ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
1989ല്‍ ലോകസഭ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മല്‍സരിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ച ഒ എന്‍ വി കോണ്‍ഗ്രസിലെ എ.ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു. പൊരുതുന്ന സൗന്ദര്യം ആണ് (1949) ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
SUMMARY: Renowned Malayalam poet-lyricist and Jnanpith Award winner O.N.V. Kurup passed away at a private hos.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.