Raphael Dwamena | ഹൃദയാഘാതം: മത്സരത്തിനിടെ 28കാരനായ ഘാന ഫുട്ബാള്‍ താരം മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) മുന്‍ ഘാന ഇന്റര്‍നാഷനല്‍ താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേല്‍ ദ്വാമേന ഫുട്ബാള്‍ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. അല്‍ബേനിയന്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്റെ ദാരുണ മരണം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അല്‍ബേനിയന്‍ ലീഗിലെ എഗ്‌നേഷ്യ രോഗോജിന്റെ താരമായ റഫേല്‍ എഫ് കെ പാര്‍ടിസാനി ടിറാനക്കെതിരായ മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇംപ്ലാന്റബ്ള്‍ കാര്‍ഡിയോവര്‍ടറിന്റെ (Implantable Cardioverter-Defribillator) സഹായത്തോടെയാണ് താരം കളിച്ചിരുന്നത്.

പ്രീമിയര്‍ ലീഗിലെ ബ്രൈറ്റണ്‍ ക്ലബില്‍ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തില്‍ തകരാര്‍ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല.

പിന്നാലെ ഓസ്ട്രിയയില്‍ ലുസ്‌തെനൊക്കുവേണ്ടിയും എഫ് സി സൂറിച്ചിനുവേണ്ടിയും കളിച്ചു. ഇവിടെ നിന്നാണ് സ്‌പെയിനിലെ ലെവാന്റയിലേക്ക് കൂടുമാറുന്നത്. എന്നാല്‍, മത്സരത്തിനിടെ പലതവണ കുഴഞ്ഞുവീണതോടെ ക്ലബും കൈവിട്ടു. ഒടുവിലാണ് അല്‍ബേനിയന്‍ ലീഗിലേക്ക് ചേക്കേറിയത്. 2017-2018 വര്‍ഷം ഘാന ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങളില്‍നിന്നായി രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.

Raphael Dwamena | ഹൃദയാഘാതം: മത്സരത്തിനിടെ 28കാരനായ ഘാന ഫുട്ബാള്‍ താരം മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു



Keywords: News, National, National-News, Obituary, Obituary-News, Ghanaian Footballer, Raphael Dwamena, Ghana, Striker, Collapses, Died, Match, Albania News, New Delhi, FK Egnatia, KF Partizani, Implantable Cardioverter-Defribillator, Raphael Dwamena: Ghana Striker Collapses, Dies During Match in Albania.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia