വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കൻ മരിച്ചു

 
Portrait of Mohammad who passed away after a long medical battle.

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജനുവരി 5ന് പഴയങ്ങാടി താവം റെയിൽ മേൽപ്പാലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം.
● ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.
● തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല് മാസത്തോളമായി അബോധാവസ്ഥയിലായിരുന്നു.
● കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി; പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.
● ഖബറടക്കം രാമന്തളി തെക്കുമ്പാട് പള്ളി ഖബർസ്ഥാനിൽ നടന്നു.

പയ്യന്നൂർ: (KVARTHA) വാഹനാപകടത്തെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മരിച്ചു. രാമന്തളി കൊവ്വപ്പുറത്ത് താമസിക്കുന്ന മൗവളപ്പിൽ കൊവ്വൽ പുരയിൽ മുഹമ്മദ് (60) ആണ് മരണത്തിന് കീഴടങ്ങിയത്. 

ജനുവരി അഞ്ചിന് രാവിലെ 10 മണിയോടെ പഴയങ്ങാടി താവം റെയിൽ മേൽപ്പാലത്തിന് സമീപത്തുവെച്ചായിരുന്നു ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയിൽ ഗുഡ്‌സ് ഓട്ടോയിടിച്ച് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അബോധാവസ്ഥയിലായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. നാല് മാസത്തോളം നീണ്ട ചികിത്സകൾക്കൊടുവിലാണ് മരണം സംഭവിച്ചത്.

Aster mims 04/11/2022

കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാമന്തളി തെക്കുമ്പാട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

പരേതരായ കൊവ്വപ്പുറത്ത് അഹമ്മദിൻ്റെയും മൗവളപ്പിൽ കൊവ്വൽ പുരയിൽ പാത്തുമ്മയുടെയും മകനാണ് മുഹമ്മദ്.

ഭാര്യ: റഹീമ (പഴയങ്ങാടി). മകൾ: ഫാത്വിമ. സഹോദരങ്ങൾ: സാറ, മറിയം, റുഖിയ, ജമീല, ജമാൽ. പരേതയായ ഹവ്വ മറ്റൊരു സഹോദരിയാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Mohammad (60) from Ramantahali, who was under treatment for four months following a road accident in Pazhayangadi, has passed away.

#Ramantahali #PayyanurNews #RoadAccident #Pazhayangadi #KeralaNews #KVARTHA #Obituary #KannurNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia