ബി ജെ പി എംപി രാം സ്വരൂപ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 17.03.2021) ബി ജെ പി എംപി രാം സ്വരൂപ് ശര്‍മയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍ എം എല്‍ ആശുപത്രിക്ക് സമീപത്തെ ഗോമതി അപാര്‍ട്‌മെന്റിലെ ഫ്‌ളാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. 62 വയസായിരുന്നു.
Aster_MIMS

ബി ജെ പി എംപി രാം സ്വരൂപ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍


വാതില്‍ ഉള്ളില്‍ നിന്ന് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാം സ്വരൂപ് ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ബി ജെ പി പാര്‍ലമെന്ററി പാര്‍ടി യോഗം റദ്ദാക്കി.

2014ലാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.


ബി ജെ പി എംപി രാം സ്വരൂപ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍


Keywords:  News, National, India, New Delhi, BJP, Leader, Death, Police, Obituary, Dead Body, Ram Swaroop Sharma, Mandi MP, Found Dead in Delhi Home
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia