ന്യൂഡെല്‍ഹി: (www.kvartha.com 17.03.2021) ബി ജെ പി എംപി രാം സ്വരൂപ് ശര്‍മയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍ എം എല്‍ ആശുപത്രിക്ക് സമീപത്തെ ഗോമതി അപാര്‍ട്‌മെന്റിലെ ഫ്‌ളാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. 62 വയസായിരുന്നു.
വാതില്‍ ഉള്ളില്‍ നിന്ന് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാം സ്വരൂപ് ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ബി ജെ പി പാര്‍ലമെന്ററി പാര്‍ടി യോഗം റദ്ദാക്കി.
2014ലാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.