Found Dead | സഹോദരന്‍ നീര്‍ച്ചാലില്‍ മുങ്ങിമരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ജയ്പുര്‍: (www.kvartha.com) സഹോദരന്‍ മുങ്ങിമരിച്ചതിന് പിന്നാലെ സഹോദരിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്താനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. സന്ദീപ് എന്ന 19 കാരനും 21 കാരിയായ സഹോദരി രേഖ എന്നിവരാണ് മരിച്ചത്. 

സഹോദരന്‍ മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ, മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരി ജലസംഭരണിയില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു.

വീടിന് സമീപത്തെ മഴവെള്ളം നിറഞ്ഞൊഴുകുന്ന നീര്‍ച്ചാലില്‍ അബദ്ധത്തില്‍ വീണാണ് സന്ദീപ് മരിച്ചതെന്നും വീടിന് സമീപത്തെ ജലസംഭരണിയില്‍ ചാടിയാണ് രേഖ ആത്മഹത്യ ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Aster_MIMS
Found Dead | സഹോദരന്‍ നീര്‍ച്ചാലില്‍ മുങ്ങിമരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  News, National, National-News, Obituary, Obituary-News, Rajasthan, Brother, Sister, Drowned, Found Dead, Water Tank, Rajasthan man drowns, upset sister dies hours later by jumping into water tank.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia