കൊച്ചി:(www.kvartha.com 20.09.2015) പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 45 വയസായിരുന്നു. പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്നാണ് മരണം. ചിത്രയ്ക്ക് ശേഷം ശബ്ദമാധുര്യം മലയാളിയെ അത്ഭുതപ്പെടുത്തിയ ഗായികയാണ് രാധിക. വളരെക്കുറച്ച് ഗാനങ്ങളേ ആലപിച്ചിട്ടുള്ളെങ്കിലും അവയൊക്കെ ഓര്‍മിക്കപ്പെടുന്നവയാണ്. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അര്‍ബുദ രോഗ ബാധിതയായ ഇവര്‍ വിശ്രമത്തിലായിരുന്നു.
ലളിതഗാനങ്ങളിലൂടെയാണ് രാധിക മലയാളിക്ക് സുപരിചിതയാവുന്നത്. പിന്നീട് ചലച്ചിത്ര ലോകത്തെത്തിയ രാധിക 60ല്‍ അധികം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഒറ്റയാള്‍ പട്ടാളത്തിലെ മായാമഞ്ചലില്‍ ഇതുവഴിയെ... എന്നു തുടങ്ങുന്ന ഗാനം മലയാളി എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന പാട്ടുകളില്‍ ഒന്നാണ്. ഗുരുവിലെ ഗാനങ്ങളെല്ലാം രാധികയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ പാടിയിരുന്നു. ദൂരദര്‍ശനുള്‍പ്പെടെ വിവിധ ചാനലുകളില്‍ അവതാരകയുമായിരുന്നു. സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക. പിന്നണി ഗായിക സുജാത ബന്ധുവാണ്.
Keywords: Radhika Thilak, Guru, Ottayalpattalam, Radhika Thilak Passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.