

● മരിച്ചത് എറണാകുളം തോപ്പുംപടി സ്വദേശിനി നൗറിൻ.
● ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
● ഗൾഫ് മാധ്യമത്തിൽ ജോലി ചെയ്തിരുന്നു.
● ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ ബന്ധു.
● ഇന്ന് രാത്രി ഖബറടക്കം നടക്കും.
ദോഹ: (KVARTHA) ഖത്തറിൽ പ്രവാസിയായിരുന്ന യുവതി ഹൃദയാഘാതത്തെ തുടർന്ന് ജന്മനാട്ടിൽ മരണപ്പെട്ടു. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തും പറമ്പിൽ പി.എം. മുഹമ്മദ് റഫീഖിൻ്റെയും ജസീലയുടെയും മകൾ നൗറിൻ (26) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഭർത്താവ്: ജിഹാസ്. ഒരു വയസ്സുള്ള ഹാദിയാണ് ഏക മകൻ. സഹോദരൻ: അബ്ദുൽ അഹദ്.
നൗറിൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. അവിടെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിൻ്റെ സഹോദര പുത്രിയുടെ മകളാണ് നൗറിൻ.
നൗറിൻ്റെ ഖബറടക്കം ഇന്ന് (ശനിയാഴ്ച) രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി ഖബർസ്ഥാനിൽ നടക്കും. ചെറുപ്രായത്തിൽ തന്നെ നൗറിൻ്റെ അപ്രതീക്ഷിതമായ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: A 26-year-old former expat from Qatar, Noureen, passed away in her hometown in Kerala due to a heart attack. She previously worked in video production for Gulf Madhyamam, Qatar.
#KeralaNews #QatarExpat #HeartAttack #TragicDemise #Noureen #GulfMadhyamam