പുതിയങ്ങാടി തീപിടിത്തം: മരണം മൂന്നായി; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അപകടത്തിൽപ്പെട്ട നാല് പേരെയാണ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
● ഒരാൾ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
● പാചകവാതകം ചോർന്നതറിയാതെ ലൈറ്റർ കത്തിച്ച് ബീഡി വലിച്ചതാണ് തീപിടുത്തത്തിന് കാരണം.
● തൊഴിലാളികൾക്ക് അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
കണ്ണൂർ: (KVARTHA) പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം മൂന്നായി ഉയർന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി ശിബ ബെഹ്റ (34) യാണ് മരിച്ചത്.
അപകടത്തിൽ പൊള്ളലേറ്റ ഒഡീഷ സ്വദേശികളായ സുഭാഷ് ബഹറ, നിഘം ബഹറ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നാല് ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേരാണ് മരണപ്പെട്ടത്.

അവശേഷിച്ച ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ പുലർച്ചെ ആറു മണിക്കാണ് സംഭവം. പാചകവാതക സിലിണ്ടർ ചോർന്നത് അറിയാതെ തൊഴിലാളികളിലൊരാൾ ലൈറ്റർ കത്തിച്ച് ബീഡി വലിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്.
പഴയങ്ങാടി പോലീസും നാട്ടുകാരും സ്ഥലത്തെത്തി ഗുരുതരമായി പൊള്ളലേറ്റവരെ ഉടൻതന്നെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും 60 ശതമാനത്തിലേറെ പൊള്ളലേറ്റ മൂന്ന് തൊഴിലാളികൾക്ക് ജീവൻ രക്ഷിക്കാനായില്ല.
ഈ ദാരുണമായ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Three laborers died in a gas leak fire in Kannur, one remains critical.
#KannurFire #Puthiyangadi #GasLeakTragedy #OdishaLaborers #FireSafety #KeralaNews