ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ പശ്തു ഗായിക ഗസല ജാവേദിനെയും പിതാവിനെയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തിനടുത്ത് വെച്ചാണ് അജ്ഞാതര്‍ ഇരുവരേയും വെടിവച്ച് വീഴ്ത്തിയത്. കൊലയ്ക്ക് പിന്നില്‍ താലിബാനാണെന്നാണ് സംശയം.
തിങ്കളാഴ്ച രാത്രി ഡബ്ഗരി ബസാറിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നിറങ്ങവെയാണ് ഗസലയ്ക്കും പിതാവിനും നേര്‍ക്ക് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം വെടിവെച്ചത്. കൂടെയുണ്ടായിരുന്ന ഗസാലയുടെ ഇളയസഹോദരി ഫര്‍ഹത് ബീവി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
താലിബാന്റെ സാന്നിധ്യം കൂടുതലുള്ള സ്വാത്ത് താഴ്‌വരയിലാണ് ഗസലയുടെ വീട്. ഇതിനുമുമ്പ് നിരവധി കലാകാരന്മാരെ താലിബാന്‍ വധിച്ചിട്ടുണ്ട്. ഗസലയുടെ ഭര്‍ത്താവിന് കൊലയില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവുമായി അകല്‍ച്ചയിലായിരുന്ന ഗസാല പിതാവിനൊടോപ്പമാണ് താമസിക്കുന്നത്. ഗസാലയുടെ മരണം പാകിസ്ഥാനിലെ കലാകാരന്മാര്‍ക്കിടയില്‍ ഭീതി വിതച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതി നല്‍കാന്‍ ഗലാസയുടെ കുടുംബം ഇനിയും തയ്യാറായിട്ടില്ല.
Keywords: Obituary, Pakistan, World, Pushto Singer, Ghazala Javed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.