കുപ്രസിദ്ധ ഗുണ്ടാത്തലവനും സഹായികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് ഗുരുതരം
Jan 27, 2018, 11:49 IST
ADVERTISEMENT
ലുധിയാന: (www.kvartha.com 27.01.2018) കുപ്രസിദ്ധ ഗുണ്ടാത്തലവനും സഹായികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരം. പഞ്ചാബിലെ കൊടുംകുറ്റവാളിയും ഗുണ്ടാസംഘാംഗവുമായ വിക്കി ഗൗണ്ടര്‍ എന്ന ഹര്‍ജീന്ദര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. പഞ്ചാബ് രാജസ്ഥാന്‍ അതിര്‍ത്തിയിലെ ശ്രീഗംഗാനഗറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്.
വിക്കിയുടെ അടുത്ത സഹായിയും 2016ലെ നാഭാ ജയില്‍ ആക്രമണത്തിന്റെ സൂത്രധാരനായ പ്രേമ ലഹോറിയയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ സുഖ്പ്രീത് സിംഗ് എന്ന കുറ്റവാളി അബോഹറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരു കുറ്റവാളിയായ ലഖ് വിന്ദര്‍ സിംഗിനെ പോലീസ് കയ്യോടെ പിടികൂടി. 2016ല്‍ നാഭയിലെ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദികളെ മോചിപ്പിച്ച കേസിലെ സൂത്രധാരനാണ് ലഹോറിയ. ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട്, ശ്രീഗംഗാനഗറിലെ പാക്കി ഗ്രാമത്തില്‍ മറ്റൊരു ഗുണ്ടാത്തലവന്റെ വീട്ടില്‍ വിക്കിയും ലഹോറിയും എത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പഞ്ചാബ് പോലീസിന്റെ കുറ്റകൃത്യ വിരുദ്ധ യൂണിറ്റ് സംഘം തിരച്ചില്‍ നടത്തിയത്. വിവരം സത്യമാണെന്ന് ഉറപ്പാക്കിയ പോലീസ് വീട് വളയുകയായിരുന്നു. ഇതുമനസിലാക്കിയ സംഘം ഉടന്‍ തന്നെ പോലീസിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വെടിവയ്പാണ് നടന്നത്.
വിക്കിയെ വീടിനുള്ളില്‍ വച്ച് തന്നെ വധിച്ചു. മതില്‍ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ലഹോറിയയെ വെടിവച്ചു വീഴ്ത്തിയത്. ഏതാണ്ട് ഒരു മണിക്കൂറോളം വെടിവയ്പ് നീണ്ടുനിന്നു. രണ്ട് പിസ്റ്റലുകള്‍ ഉള്‍പ്പെടെ മൂന്ന് ആയുധങ്ങള്‍ ഇവരില്‍ നിന്നും കണ്ടെത്തി. വെടിവയ്പ്പില്‍ പരിക്കേറ്റ ഒരു എസ്‌ഐയെയും എഎസ്‌ഐയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിസുരക്ഷയുള്ള നാഭാ ജയില്‍ ആക്രമണത്തോടെയാണ് വിക്കി പഞ്ചാബ് പോലീസിന്റെ നോട്ടപ്പുള്ളിയായത്. 2015ല്‍ ജയ് പാല്‍ സിംഗ് ആരംഭിച്ച ഗുണ്ടാസംഘത്തിലായിരുന്നു വിക്കിയുടെ തുടക്കം. സുഖ് കഹല്‍വാന്‍ എന്ന ഗുണ്ടാനേതാവിനെ വധിച്ചതോടെ വിക്കി സംഘത്തില്‍ പ്രധാനിയായി മാറി. ലഹോറിയയ്‌ക്കൊപ്പം പോലീസുകാരുടെ മുന്നില്‍ വച്ച് കഹല്‍വാനെ കൊന്ന ശേഷം മൃതദേഹത്തിന് മുന്നില്‍ നൃത്തം ചെയ്യുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
ഇതിന് ശേഷം പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അതേവര്‍ഷം തന്നെ വിക്കി അറസ്റ്റിലായി. എന്നാല്‍, ജയിലില്‍ വിക്കിക്ക് സുഖജീവിതമായിരുന്നു. ജയിലിലായിരിക്കുമ്പോഴും ഫേസ് ബുക്കില്‍ സജീവമായിരുന്നു വിക്കി ഗൗണ്ടര്‍. ജയിലിലിരിക്കെ തന്റെ ഉത്തരവ് പ്രകാരം നടന്ന കൊലപാതകങ്ങള്‍ എന്ന പേരില്‍ നിരവധി ഫോട്ടോകളും വിഡിയോകളും വിക്കി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
രണ്ടു തീവ്രവാദികള്‍ ഉള്‍പ്പെടെ മറ്റ് അഞ്ചു പേരുമായി നവംബര്‍ 2016 ല്‍ നാഭാ ജയില്‍ ചാടിയതോടെയാണ് വിക്കി ഗൗണ്ടര്‍ കുപ്രസിദ്ധി നേടുന്നത്. ഇതില്‍ വിക്കി ഒഴികെയുള്ളവരെ മാസങ്ങള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയില്‍ കോടതിയിലേക്കു കൊണ്ടുപോകുന്ന വഴിയിലാണ് കഹല്‍വാന്‍, വിക്കി ഗൗണ്ടറിന്റെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ വിക്കി ഗൗണ്ടര്‍ പഞ്ചാബ് പോലീസിന്റെ നോട്ടപ്പുള്ളിയായി. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച എന്നിങ്ങനെ വടക്കേ ഇന്ത്യയിലെ പ്രമാദമായ 15 ഓളം കേസുകളില്‍ പ്രതിയാണ് വിക്കി ഗൗണ്ടര്‍.
2016 നവംബറിലാണ് അതീവസുരക്ഷയുള്ള പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധസംഘം ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റുവും വിക്കിയും അടക്കം അഞ്ചുപേരെ മോചിപ്പിച്ചത്. നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവനായിരുന്നു ഹര്‍മീന്ദര്‍ സിംഗ് മിന്റു. ഇരുവരേയും കൂടാതെ ഗുര്‍പ്രീത് സെഖോണ്‍, നിത ദിയോള്‍, വിക്രംജീത് സിംഗ് വിക്കി എന്നിവരും രക്ഷപ്പെട്ടു. പോലീസ് യൂണിഫോമിലെത്തിയ പത്തംഗ സംഘം 200 റൗണ്ട് വെടിവച്ച് ഭീകരാവസ്ഥ സൃഷ്ടിച്ചാണ് തടവുകാരുമായി രക്ഷപ്പെട്ടത്.
നാഭ ജയില്‍ചാട്ടത്തിനു ശേഷം ഒളിവിലായിരിക്കെ ഫേസ് ബുക്കിലൂടെയും മറ്റും പോലീസിനെ കളിയാക്കുക വിക്കി ഗൗണ്ടര്‍ പതിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗുര്‍ദാസ്പൂരില്‍ എതിര്‍ചേരിയിലെ മൂന്ന് ഗുണ്ടകളെ വധിച്ചതിലും ഇയാള്‍ക്കു പങ്കുള്ളതായാണ് പോലീസിന്റെ നിഗമനം. വിക്കി ഗൗണ്ടറെ വധിച്ച പോലീസ് സംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Punjab’s most wanted gangster Vicky Gounder, aide shot dead in encounter with Punjab Police, Police, Murder, Panjab, Injured, Terrorists, Secret, Gun attack, Hospital, Treatment, Crime, Criminal Case, National, Obituary, Death.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.