Obituary | സമസ്‌ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ എം അബ്ദുല്ല കുട്ടി ബാഖവി കൊട്ടപ്പൊയില്‍ നിര്യാതനായി

 
 Prominent Sunni Leader KM Abdullah Kutty Bakhavi Passes Away

Photo Credit: Arranged

* കണ്ണൂർ കാല്‍ടെക്സ് ജംഗ്ഷനിലെ അബ്റാർ ജുമുഅ മസ്ജിദ് ഖത്തീബായി സേവനം ചെയ്തിരുന്നു..
* കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നു.
* മയ്യിത്ത് നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

കണ്ണൂർ: (KVARTHA) സമസ്‌ത കണ്ണൂർ ജില്ലാ സെക്രട്ടറിയും ജില്ലയിലെ സുന്നി സംഘടന നേതൃരംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി (50) നിര്യാതനായി. എസ് വൈ എസ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റാണ്. കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം, കൊട്ടപ്പൊയില്‍ മഹല്ല്‌ പ്രസിഡന്റ്‌, അല്‍ അബ്‌റാർ വൈസ് പ്രസിഡന്റ്‌, കാസർകോട് ജാമിഅ സഅദിയ, അല്‍ മഖർ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

കണ്ണൂർ കാല്‍ടെക്സ് ജംഗ്ഷനിലെ അബ്റാർ ജുമുഅ മസ്ജിദ് ഖത്തീബായി സേവനം ചെയ്തിരുന്നു. കണ്ണൂർ ബസാർ ജുമാ മസ്ജിദ്, ചൊവ്വ ജുമാ മസ്ജിദ്, കൊല്ലത്തിറക്കല്‍ ജുമുഅ മസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായും സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: കൂത്തുപറമ്പ് സ്വദേശിനി മറിയം. മക്കള്‍: അദ്നാൻ, മുഹമ്മദ്‌, ഫാത്തിമ, നാജിയ. മയ്യിത്ത് നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നല്‍കും.

 

#KMAbdullahKuttyBakhavi #Samastha #Kannur #Sunni #obituary #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia