SWISS-TOWER 24/07/2023

Death | പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ വിടവാങ്ങി

 
 Hafiz Mas'ood Sakhafi, prominent speaker and scholar in Malayalam, passes away
 Hafiz Mas'ood Sakhafi, prominent speaker and scholar in Malayalam, passes away

Photo: Arranged

ADVERTISEMENT

● തൻ്റേതായ ശൈലിയിലൂടെ ഹൃദയങ്ങൾ കീഴടക്കി.
● കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും പ്രഭാഷണങ്ങൾ നടത്തി.
● മലപ്പുറം കാവനൂരിനടുത്ത പുളിയക്കോട് മേൽമുറിയിലാണ് വീട്

മലപ്പുറം: (KVARTHA) പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ അന്തരിച്ചു. ഞായറാഴ്ച രാവിലെ കിഴിശ്ശേരിയിലെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്. ഹൃദായാഘാതമെന്നാണ് പ്രാഥമിക സൂചന. മതപ്രഭാഷണത്തിൽ തൻ്റേതായ വേറിട്ട ശൈലിയിലൂടെ ഹൃദയങ്ങൾ കീഴടക്കിയ യുവ പ്രഭാഷകനായിരുന്നു മസ്ഊദ് സഖാഫി.

Aster mims 04/11/2022

കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക അടക്കം പല സംസ്ഥാനങ്ങളിലും അദ്ദേഹം പ്രഭാഷണവേദികളിൽ നിറഞ്ഞുനിന്നു. ഹാഫിസ് മസ്ഊദ് സഖാഫിയുടെ ആകസ്മികമായ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് തീരാനഷ്ടമായിരിക്കുകയാണ്.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എല്ലാ വിഭാഗം ആളുകളും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. മലപ്പുറം കാവനൂരിനടുത്ത പുളിയക്കോട്ടാണ് വീട്. മരണ വിവരം അറിഞ്ഞ് നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.

Hafiz Mas'ood Sakhafi, a renowned scholar and speaker, passed away due to a heart attack. He was known for his impactful speeches across various regions.

#HafizMasoodSakhafi #Scholar #Speaker #Goodalloor #HeartAttack #MalayalamNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia