ADVERTISEMENT
കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ടി.വേണുഗോപാല്‍ (82) അന്തരിച്ചു. ബേപ്പൂരിലെ വസതിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അന്ത്യമുണ്ടായത്. സംസ്ക്കാരം രാത്രി ഒമ്പത്് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍. റിട്ട. അധ്യാപിക സി.കെ പത്മിനിയാണ് ഭാര്യ. മകന്‍ സി.കെ രാജീവ് (പിപ്പാവോ പോര്‍ട്ട്,ഗുജറാത്ത്), മകള്‍ രജനി മോഹന്‍. മരുമക്കള്‍: മോഹന്‍ കുമാര്‍ (ചീഫ് മാനേജര്‍, ബാങ്ക് ഓഫ് ബറോഡ,ഹൈദരാബാദ്),ഗീത.
കോഴിക്കോട് സാമൂതിരി കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1952 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. 1988 വരെ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് പ്രസ്സ് ക്ലബ്ബിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന്റെ സ്ഥാപക ഡയറക്ടറായിന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി കേസരി പുരസ്കാരം ആദ്യമായി ലഭിച്ചത് വേണുഗോപാലിനാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, എം.വി പൈലി പുരസ്ക്കാരവുമടക്കം നിരവധി അവാര്‍ഡുള്‍ വേണുഗോപാലനെ തേടിയെത്തിയിട്ടുണ്ട്.
മലയാള പത്രപ്രവര്‍ത്തകരുടെ പ്രൊഫഷണലായ വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് വേണുഗോപാല്‍ നല്‍കിയത്. ഒരു ട്രേഡ് യൂണിയന്‍ സംഘടന മാത്രമായിരുന്ന കെ.യു.ഡബ്ല്യു.ജെയുടെ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ വേണുഗോപാല്‍ ന്യൂസ് ക്രാഫ്റ്റ് എന്ന പേരില്‍ ഒരു പ്രസ്ഥാനത്തിന് രൂപം നല്‍കിക്കൊണ്ട് കേരളത്തില്‍ എല്ലാ ജില്ലകളിലും പത്രാധിപന്മാര്‍, ലേഖകര്‍ എന്നിവര്‍ക്ക് പുറമെ പാര്‍ട്ട് ടൈം ലേഖകര്‍ക്കുകൂടി പരിശീലനക്കളരികള്‍ സംഘടിപ്പിച്ചു. ഇന്ന് കേരളത്തിലെ പത്രപ്രവര്‍ത്തന രംഗം പ്രൊഫഷണലായി നില്‍ക്കുന്നുവെങ്കില്‍ അതിന്റെ തുടക്കം ന്യൂസ്ക്രാഫ്റ്റില് നിന്നാണ്. അവസാനം കേരള പ്രസ് അക്കാഡമിയുടെ രൂപവത്കരണത്തിലെത്തിയതും ഈ ചിന്തയുടെ തുടര്‍ച്ചയാണ്.
അച്ചടി മാധ്യമ രംഗത്ത് മാതൃഭൂമി, മാധ്യമം, എക്സ്പ്രസ്സ്, ദീപിക എന്നീ പത്രങ്ങളില്‍ പരിശീലന വിഭാഗത്തിന്റെ നേതൃത്വം വഹിച്ച വേണുഗോപാല്‍ ഇലക്ട്രോണിക് മീഡിയയിലും പത്രപ്രവര്‍ത്തന ഗവേഷണരംഗത്തും വലിയ സംഭാവന നല്‍കി. സ്വദേശാഭിമാനിയെപ്പറ്റിയുള്ള ഏറ്റവും നല്ല ഗവേഷണ ഗ്രന്ഥം അദ്ദേഹത്തിന്റേതാണ്. സാഹിത്യ നിരൂപകനെന്ന നിലയിലും അറിയപ്പെടുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള 'രാജദ്രോഹിയായ രാജ്യസ്നേഹി' , തോമസ് ജേക്കബുമായി ചേര്‍ന്നെഴുതിയ നാട്ടുവിശേഷം, പ്രഭാഷകന്റെ വിമര്‍ശന സാഹിത്യം എന്നിവ പ്രമുഖ കൃതികളാണ്. മൂന്നു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.

Keywords: Kerala, Kozhikode, T. Venugopal, Charamam, Journalist, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.