SWISS-TOWER 24/07/2023

Priest Died | മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചതിന് ക്രിമിനല്‍ കേസ്; പിന്നാലെ സീറോ മലബാര്‍ സഭാ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ സീറോ മലബാര്‍ സഭാ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോടയിലെ സെന്റ് അല്‍ഫോന്‍സാ അകാഡമിയിലെ മാനേജര്‍ ഫാദര്‍ അനില്‍ ഫ്രാന്‍സിസാണ് (40) മരിച്ചത്.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് മധ്യപ്രദേശ് പൊലീസ് വൈദികനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് വാട്സ് ആപ് വഴി പങ്കുവച്ച പോസ്റ്റിന്റെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസെടുത്തത്. ദേശീയ പതാകയെ അപമാനിച്ചെന്നായിരുന്നു കുറ്റം.

ഇതിന് പിന്നാലെ വൈദികന്‍ കനത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് വിവരം. തുടര്‍ന്ന് സെപ്തംബര്‍ 13-ാം തീയതി കതോലികാ പുരോഹിതനെ കാണാതായി. അന്നേ ദിവസം വൈകുന്നേരം സാഗറിലെ ബിഷപിന്റെ ഹൗസില്‍ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പിന്നാലെയായിരുന്നു തിരോധാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെമിതേരിയിലെ മരത്തില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

Priest Died | മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചതിന് ക്രിമിനല്‍ കേസ്; പിന്നാലെ സീറോ മലബാര്‍ സഭാ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി


Keywords: News, National, National-News, Obituary, Obituary-News, Madhya Pradesh News, Priest, Found Dead, Death, Police, Complaint, Protest, Anti-Christian Violence, Manipur, Case, Police, Priest found dead after police complaint for protesting anti-Christian violence. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia