Dead | ബാലസാഹിത്യകാരിയും നിരൂപകയുമായ പ്രേമ ശ്രീനിവാസന്‍ അന്തരിച്ചു

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) ബാലസാഹിത്യകാരിയും നിരൂപകയുമായ പ്രേമ ശ്രീനിവാസന്‍ (90) അന്തരിച്ചു. ടി വി എസ് മോടോഴ്‌സ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്റെയും ടി വി എസ് കാപിറ്റല്‍ ചെയര്‍മാന്‍ ഗോപാല്‍ ശ്രീനിവാസന്റെയും അമ്മയാണ്.

കൊളംബിയ സര്‍വകലാശാലയില്‍ പഠിച്ച ഇവര്‍ 'ഇന്‍ഡ്യയിലെ ബാലസാഹിത്യം' എന്ന വിഷയത്തില്‍ പി എച് ഡിയും എടുത്തിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള ഏതാനും പുസ്തകങ്ങളും പാചകകൃതികളും എഴുതിയിട്ടുണ്ട്. പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ബാലസാഹിത്യകൃതികളുടെ നിരൂപണം നിര്‍വഹിച്ചിട്ടുണ്ട്.
Aster_MIMS

Dead | ബാലസാഹിത്യകാരിയും നിരൂപകയുമായ പ്രേമ ശ്രീനിവാസന്‍ അന്തരിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ രംഗസ്വാമിയുടെ മകളായ പ്രേമ, ടി വി എസ് ഗ്രൂപ് സ്ഥാപകന്‍ ടി വി സുന്ദരം അയ്യങ്കാരുടെ മകന്‍ ടി എസ് ശ്രീനിവാസനെ വിവാഹം കഴിച്ചതോടെയാണ് ടി വി എസ് കുടുംബത്തിലെത്തുന്നത്.

പ്രേമ ശ്രീനിവാസന്റെ നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിച്ചു.

Keywords: Prema Srinivasan passes away, Chennai, News, Dead, Obituary, Chief Minister, Writer, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia