Potholes | വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; യുവാവ് ബൈകിൽ നിന്ന് തെറിച്ചുവീണ് മരക്കഷണം കയറി മരിച്ചു; അപകടം അടുത്തദിവസം ഗൾഫിലേക്ക് പോകാനിരിക്കെ; ഇനിയും എപ്പോഴാണ് അധികൃതർ കണ്ണ് തുറക്കുകയെന്ന് പൊതുജനങ്ങൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (KVARTHA) സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കുഴികൾ നിറഞ്ഞതിനാൽ റോഡിലെ യാത്ര അപകടകരമാകുന്നു. തൃത്താല കൂനംമൂച്ചിയിൽ ബൈക് കുഴിയിൽ വീണ് യുവാവിന് ജീവൻ തന്നെ നഷ്ടപ്പെട്ടു. പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് വാക്കേല വളപ്പിൽ സാബിറാണ് (27) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ദാരുണ സംഭവം നടന്നത്.

Potholes | വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; യുവാവ് ബൈകിൽ നിന്ന് തെറിച്ചുവീണ് മരക്കഷണം കയറി മരിച്ചു; അപകടം അടുത്തദിവസം ഗൾഫിലേക്ക് പോകാനിരിക്കെ; ഇനിയും എപ്പോഴാണ് അധികൃതർ കണ്ണ് തുറക്കുകയെന്ന് പൊതുജനങ്ങൾ

കൂനംമൂച്ചിക്കും പടിഞ്ഞാറങ്ങാടിക്കും ഇടയിൽ പലയിടങ്ങളിലും റോഡ് തകർന്ന അവസ്ഥയിലാണ്. ഈ കുഴികളിലൊന്നിൽ വീണ സാബിർ, സമീപത്തെ വേലിയിലേക്ക് തെറിച്ചുവീഴുകയും ശരീരത്തിലൂടെ മരക്കഷണം തുളഞ്ഞുകയറുകയുമായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്. പ്രവാസിയായ സാബിർ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. വിമാന ടികറ്റ് എടുത്ത് അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ജീവൻ നഷ്ടപ്പെട്ടത്.

ഇനിയും എപ്പോഴാണ് അധികൃതർ കണ്ണ് തുറക്കുക?

റോഡിലെ കുഴികളെ സംബന്ധിച്ച് പലതവണ പരാതികൾ ഉയരുകയും അപകടങ്ങൾ പതിവാകുകയും ചെയ്തിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. പലയിടത്തും റോഡ് തകർന്ന് കുഴികൾ അപകടകരമായി മാറി. ഈ കുഴികളിൽ നിന്ന് രക്ഷനേടാൻ കഴിയാതെ വാഹനമോടിക്കുന്നവർ നിരവധി ദുരന്തങ്ങളിലാണ് പെടുന്നത്. വാഹനമോടിക്കുന്നവരിൽ നിന്ന് റോഡ് നികുതി പിരിക്കുന്ന അധികൃതർ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ താൽപര്യം കാണിക്കുന്നില്ലെന്ന് വാഹനയാത്രികർ പരാതിപ്പെടുന്നു.

മഴയ്ക്ക് പിന്നാലെയാണ് റോഡുകൾ കൂടുതൽ തകരാറിലായത്. മിക്കയിടങ്ങളിലും മഴക്കാലത്തിനു മുൻപുതന്നെ റോഡ് ശോച്യാവസ്ഥയിലായിരുന്നെന്നും അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതരോട് പലതവണ അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. കുഴികൾ കാരണം വാഹനമോടിക്കുന്നവർക്ക് ബാലൻസ് നഷ്ടപ്പെടുകയും താഴേക്ക് വീഴുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയിലാണ് റോഡുകൾ ഉള്ളത്, പ്രത്യേകിച്ചും ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിന് ഇരയാകുന്നത്. ലോറികളടക്കമുള്ള വാഹനങ്ങൾ കടന്നുവരുമ്പോൾ ഇരുചക്ര വാഹനങ്ങൾ ആഴമേറിയ കുഴിയിലകപ്പെട്ട് മറിയുകയാണ്.

റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. നന്നാക്കിയെടുക്കാൻ വലിയ ചിലവും വഹിക്കേണ്ടി വരുന്നു. റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങളാണെന്നും ഇതിനെതിരെ ജില്ലാ കലക്ടര്‍മാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഹൈകോടതി അടുത്തിടെ വിമർശിച്ചിരുന്നു. ദുരന്തമുണ്ടായതിനു ശേഷമല്ല നടപടി വേണ്ടതെന്നും ഇനി എത്ര ജീവന്‍ കൊടുത്താലാണ് കേരളത്തിലെ റോഡുകള്‍ നന്നാവുകയെന്നും കോടതി ചോദിച്ചിരുന്നു.
Aster mims 04/11/2022

Potholes | വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; യുവാവ് ബൈകിൽ നിന്ന് തെറിച്ചുവീണ് മരക്കഷണം കയറി മരിച്ചു; അപകടം അടുത്തദിവസം ഗൾഫിലേക്ക് പോകാനിരിക്കെ; ഇനിയും എപ്പോഴാണ് അധികൃതർ കണ്ണ് തുറക്കുകയെന്ന് പൊതുജനങ്ങൾ

എന്നാൽ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർക്ക് മിണ്ടാട്ടമില്ലാത്ത അവസ്ഥയാണുള്ളതെന്നാണ് ആക്ഷേപം. വികസനമെന്നാൽ വലിയ കെട്ടിടങ്ങളോ മറ്റോ മാത്രമല്ലെന്നും സഞ്ചാര യോഗമുള്ള നല്ലൊരു റോഡുകളാണ് വികസനത്തിന്റെ കാതലെന്നും ഇനിയൊരു ജീവനും ബലി കൊടുക്കരുതെന്നുമാണ് പൊതുജനങ്ങൾ പറയുന്നത്.

Keywords: News, Kerala, Palakkad, Potholes, Death, Obituary, Accidenet, Potholes make risky ride for drivers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia