ശരീരത്തില്‍ പാടുകളോ പരിക്കുകളോ ഇല്ല; സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ് മോര്‍ടെം റിപോര്‍ട്, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 03.09.2021) ബോളിവുഡ് നടനും മോഡലുമായ സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ് മോര്‍ടെം റിപോര്‍ട്. റിപോര്‍ട് പൊലീസിന് കൈമാറി. കൂപെര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ് മോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹത്തില്‍ പാടുകളോ പരിക്കുകളോ ഇല്ലെന്ന് പൊലീസും അറിയിച്ചിരുന്നു.
Aster mims 04/11/2022

വ്യാഴാഴ്ചയാണ് ബിഗ് ബോസ് സീസണ്‍ 3 വിജയിയായ ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചെന്ന വാര്‍ത്ത ബോളിവുഡിനെ ഞെട്ടിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന നടന്‍ രാവിലെ എഴുന്നേറ്റിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും മുംബൈയിലെ കൂപെര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം വന്നത്. തുടര്‍ന്ന് കൂപെര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച തന്നെ പോസ്റ്റ് മോര്‍ടെം നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ശരീരത്തില്‍ പാടുകളോ പരിക്കുകളോ ഇല്ല; സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ് മോര്‍ടെം റിപോര്‍ട്, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി


പോസ്റ്റ് മോര്‍ടെത്തിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു. നടന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും പോസ്റ്റ് മോര്‍ടെം റിപോര്‍ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിശദമായ പരിശോധനക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ടെത്തിന് അയച്ചതെന്ന് പൊലീസ് പറഞ്ഞു.

മോഡലിങ് രംഗത്ത് കരിയര്‍ തുടങ്ങിയ സിദ്ധാര്‍ഥ് ശുക്ല 2008ലെ ടി വി പരിപാടിയായ 'ബാബുല്‍ കാ ആംഘേന്‍ ഛോട്ടീ നാ'യില്‍ നായക വേഷത്തിലെത്തിയാണ് അഭിനയത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന്, നിരവധി പരമ്പരകളിലൂടെ ടെലിവിഷന്‍ ലോകത്ത് ചിര പ്രതിഷ്ഠ നേടിയ താരം 'ബാലിക വധു'വില്‍ നടി പ്രത്യുഷ ബാനര്‍ജിക്കൊപ്പം തിളങ്ങി. ബിഗ് ബോസ് സീസണ്‍ 13നു പുറമെ 'ഖത്രോന്‍ കെ ഖിലാഡി 7'ലും ജേതാവായിരുന്നു അദ്ദേഹം. ആലിയ ഭട്ടും വരുണ്‍ ധവാനും മുഖ്യറോളിലെത്തിയ 'ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ', ബിസിനസ് ഇന്‍ ഖസാകിസ്താന്‍ എന്നിവയിലും വേഷമിട്ടു. 

ശുക്ലയുടെ മൃതദേഹം മുംബൈ ഒഷിവാരയിലെ വീട്ടില്‍ സംസ്‌കരിക്കും. മാതാവും രണ്ടു സഹോദരിമാരുമാണ് ശുക്ലക്ക് ഉള്ളത്. അജയ് ദേവ്ഗന്‍, അക്ഷയ് കുമാര്‍, കപില്‍ ശര്‍മ, മാധുരി ദീക്ഷിത്, ബിപാഷ ബസു, മാധവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സിദ്ധാര്‍ഥ് ശുക്ലക്ക് ആദരാഞ്ജലികളര്‍പിച്ചു. 

അതേസമയം ചെറുപ്പക്കാരനും ആരോഗ്യവാനും അത്‌ലറ്റിക്കുമായ ഒരാളുടെ പെട്ടെന്നുള്ള മരണം ആളുകളെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ വര്‍ഷം ജൂണില്‍, 29-കാരനായ ഡാനിഷ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഹൃദയമിടിപ്പ് നിലയ്ക്കുകയും, അത് പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു. 


Keywords:  News, National, India, Mumbai, Entertainment, Bollywood, Death, Obituary, Police, Family, Dead Body, Hospital, Postmortem report of Sidharth Shukla handed over to police, no injury marks found on body
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia