പോപ്പി അംബ്രല്ല മാര്‍ട് ഉടമ ടി വി സ്‌കറിയ അന്തരിച്ചു; വിടചൊല്ലിയത് കാല്‍ നൂറ്റാണ്ടായി മഴയ്‌ക്കൊപ്പം കുട ചൂടിയ വ്യവസായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19.04.2021) പോപ്പി അംബ്രല്ല മാര്‍ട് ഉടമ ടിവി സ്‌കറിയ (81) അന്തരിച്ചു. 

കാല്‍ നൂറ്റാണ്ടിലധികമായി കുട വ്യവസായത്തിലെ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് പോപ്പി അംബ്രല്ല. സ്‌കൂള്‍ അധ്യയന തുടക്കത്തിലെ പോപ്പി കുട കുട്ടികളുടെ താരമാക്കിയതിന് പിന്നില്‍ സെന്റ് ജോര്‍ജ് ബേബി എന്ന ടിവി സ്‌കറിയയുടെ കഠിന പ്രയത്‌നത്തിന്റെ കഥയുണ്ട്.

പുത്തന്‍ പരീക്ഷണങ്ങള്‍ കൊണ്ട് ഫൈഫോള്‍ഡ് കുടകള്‍ മുതല്‍ സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകള്‍ വരെ കമ്പോളത്തില്‍ കൗതുകമായി.'മഴ മഴ കുട കുട മഴ വന്നാല്‍ പോപ്പി കുട' എന്ന പരസ്യഗാനം അങ്ങനെയൊന്നും മലയാളികള്‍ മറക്കില്ല.
Aster mims 04/11/2022

പോപ്പി അംബ്രല്ല മാര്‍ട് ഉടമ ടി വി സ്‌കറിയ അന്തരിച്ചു; വിടചൊല്ലിയത് കാല്‍ നൂറ്റാണ്ടായി മഴയ്‌ക്കൊപ്പം കുട ചൂടിയ വ്യവസായി

ആലപ്പുഴ ടൗണില്‍ വാടകക്കെട്ടിടത്തില്‍ 9 ജോലിക്കാരുമയാണ് സെന്റ്‌ജോര്‍ജ് തുടങ്ങിയത്. സെന്റ് ജോര്‍ജിന്റെ പാരമ്പര്യത്തില്‍ പോപ്പിയും ജോണ്‌സും രണ്ട് ബ്രാൻഡുകള്‍ വിടര്‍ന്നു. കുട വാവച്ചന്റെ രണ്ടാമത്തെ മകനാണ് പോപ്പിയുടെ സാരഥിയായ ടിവി സ്‌കറിയ എന്ന സെന്റ് ജോര്‍ജ് ബേബി.

മക്കള്‍: ഡേവിസ് (സിഇഒ, പോപ്പി), ഡെയ്‌സി, ലാലി, ജോസഫ് (പോപ്പി). മരുമക്കള്‍: സിസി, ജേക്കബ് തോമസ്(മുന്‍ ഡിജിപി ), ഡോ. ആന്റോ കള്ളിയത്ത് (കാനഡ). സംസ്‌കാരം 20ന് രാവിലെ 11 മണിക്ക് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. 

Keywords:  Kerala, News, Death, Business Man, Business, Obituary, Kochi, Alappuzha, Poppy Umbrella Mart owner TV Skaria passed away.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia