മീൻപിടിത്തത്തിനിടെ കടലിൽ വെച്ച് ഇടിമിന്നലേറ്റു; മത്സ്യത്തൊഴിലാളി മരിച്ചു, 3 പേർക്ക് പരിക്ക്

 
Fisherman dies and three injured after lightning strikes boat at sea off Ponnani coast

Photo Credit: Facebook/ Nikhil Pramesh/ Enhanced by GPT

ADVERTISEMENT

● പൊന്നാനി മരക്കടവ് ചന്തക്കാരൻ്റെ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ റാഫി ആണ് മരിച്ചത്
● കതിരാൻ്റെ മുഹമ്മദ് കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടൻ്റെ അശ്റഫ് എന്നിവർക്ക് പരിക്കേറ്റു
● പരിക്കേറ്റ മൂന്ന് പേരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

പൊന്നാനി: (KVARTHA) മീൻപിടിത്തത്തിനിടെ കടലിൽ വെച്ച് ഇടിമിന്നലേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് ചന്തക്കാരൻ്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്.

പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ് കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടൻ്റെ അശ്റഫ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Aster_MIMS

ബോട്ടിൽ മിന്നലേറ്റത് രാത്രി 9 മണിയോടെ

ബുധനാഴ്ച (2026 നവംബർ 25) രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കടലിൽ മീൻപിടിക്കുന്നതിനിടെ ഇവരുടെ ബോട്ടിൽ ഇടിമിന്നലേൽക്കുകയായിരുന്നു.

പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വരെ മഴയോടൊപ്പം ശക്തമായ ഇടിമിന്നലുണ്ടായിരുന്നു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: A 33-year-old fisherman, Raffi of Marakkadavu in Ponnani, dies and three others are injured after lightning strikes their fishing boat at sea on Wednesday night.

#Kvartha #PonnaniNews #MalappuramNews #LightningStrike #FishermanDeath #KeralaWeather #KeralaNews #MalayalamNews #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Renuka K
Renuka K

4665 Articles

Tags

Share this story

wellfitindia