SWISS-TOWER 24/07/2023

Accident | തലശേരിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

 
Vande Bharat train accident near Thalassery, police officer killed.
Vande Bharat train accident near Thalassery, police officer killed.

Photo: Arranged

ADVERTISEMENT

● കണ്ണവം സ്വദേശി എ.പി. മുഹമ്മദ് ആണ് മരിച്ചത്
● പാനൂർ കൺട്രോൾ റൂമിലെ ജീവനക്കാരനാണ് 
● തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.

കണ്ണൂർ: (KVARTHA) തലശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിൻ തട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പാനൂർ കൺട്രോൾ റൂമിലെ ജീവനക്കാരനും കണ്ണവം സ്വദേശിയുമായ എ പി മുഹമ്മദ് (36) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.15 ഓടെ റെയിൽവേ പാളത്തിലാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. 

Aster mims 04/11/2022

സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് മുഹമ്മദ് ആണെന്ന് തിരിച്ചറിയാൻ ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്തു. തുടർന്ന് തലശേരി ടൗൺ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A police officer, AP Mohammed, was killed after being hit by a Vande Bharat train near Thalassery station. Investigation has begun.

#Thalassery #VandeBharat #PoliceOfficer #Accident #KeralaNews #TrainAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia