അയല്‍വാസിയായ 10വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷിക്കുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 11.09.2021) പോക്‌സോ കേസില്‍ പൊലീസ് അന്വേഷിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്ന വെള്ളിയൂര്‍ സ്വദേശിയായ വേലായുധനെ(55) ആണ്  മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 
Aster_MIMS

അയല്‍വാസിയായ 10വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷിക്കുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍


അയല്‍വാസിയായ 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് വെള്ളിയാഴ്ച കേസെടുത്തിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 

കാണാതായത് മുതല്‍ ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് പേരാമ്പ്രയ്ക്കടുത്തുള്ള നൊച്ചാട് ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords:  News, Kerala, State, Kozhikode, Death, Obituary, Police, Case, Dead Body, Hanged, Pocso case defendant found dead hanged in Kozhikode 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia