അയല്‍വാസിയായ 10വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷിക്കുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍
Sep 11, 2021, 20:04 IST
കോഴിക്കോട്: (www.kvartha.com 11.09.2021) പോക്‌സോ കേസില്‍ പൊലീസ് അന്വേഷിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്ന വെള്ളിയൂര്‍ സ്വദേശിയായ വേലായുധനെ(55) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അയല്‍വാസിയായ 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് വെള്ളിയാഴ്ച കേസെടുത്തിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കാണാതായത് മുതല്‍ ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് പേരാമ്പ്രയ്ക്കടുത്തുള്ള നൊച്ചാട് ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.