ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 6.30 ന് മുംബൈ ശിവാജി പാര്‍കില്‍; പ്രധാനമന്ത്രി അടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും

 


ADVERTISEMENT

മുംബൈ: (www.kvartha.com 06.02.2022) ഗായിക ലത മങ്കേഷ്‌ക(92) റുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ട് 6.30 ന് മുംബൈ ശിവാജി പാര്‍കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുംബൈ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. മരണ വിവരമറിഞ്ഞ് സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.

അമിതാബ് ബചന്‍, സചിന്‍ തെന്‍ഡുല്‍കര്‍, ജാവേദ് അക്തര്‍, ശ്രദ്ധ കപൂര്‍
തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ എത്തിയിരുന്നു. 

ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 6.30 ന് മുംബൈ ശിവാജി പാര്‍കില്‍; പ്രധാനമന്ത്രി അടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും

കോവിഡ് ബാധയെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
Keywords:  PM Modi to pay last respects to Lata Mangeshkar in Mumbai today, Mumbai, News, Singer, Cinema, Dead, Obituary, Prime Minister, Narendra Modi, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia