പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്ലാവില്‍ തുങ്ങിമരിച്ച നിലയില്‍ ക­ണ്ടെത്തി

 


പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്ലാവില്‍ തുങ്ങിമരിച്ച നിലയില്‍ ക­ണ്ടെത്തി
കുണ്ടറ: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്ലാവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം അഞ്ജലി തിയേറ്ററിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ദീനു എന്ന് വിളിക്കുന്ന ദിനേശിനെയാണ് കേരളപുരം അഞ്ചുമുക്ക് കരിമ്പിന്‍കര ഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്ത് പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി­യത്.

പ്ലാവിന്റെ ഉയരത്തിലുള്ള ചില്ലയില്‍ കയര്‍ എറിഞ്ഞ് കുരുക്കുണ്ടാക്കിയ ശേഷം അതിന്റെ തുമ്പ് മറ്റൊരു മരത്തില്‍ വലിച്ചുകെട്ടിയ നിലയിലാണ് കാണപ്പെ­ട്ട­ത്. രാവിലെ ഇതുവഴിപോയ വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയി­ച്ച­ത്.

ഇരുകാല്‍മുട്ടുകളും തറയില്‍ തൊട്ടുനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്നതിനാല്‍ ഇത് കൊലപാതകമാണോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. മതിനൂര്‍ ഭാഗത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി ദീനു പ്രണയത്തിലായിരുന്നെന്നും പറയുന്നു. ഇത് ചോദ്യം ചെയ്ത് ചിലര്‍ ഇയാളെ മര്‍ദ്ദിച്ചതായും സൂചനയുണ്ട്.

Keywords: student, Kundara, near, rent, place, stay, today, morning, police, dead body, Plus Two, Love, Murder, Anjali theatre, Dheenu, Malayalam News, Kerala vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia