കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

 
Plus-Two Student Drowns in Pond in Kannur

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

● കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയാണ്
● വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്
● എടച്ചൊവ്വയിലെ ഓത്തിയിൽ കുളത്തിലാണ് വിദ്യാർത്ഥി മുങ്ങിപ്പോയത്
● സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും

കണ്ണൂർ: (KVARTHA) കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കക്കാട് അതിരകം ഡിവിഷനിലെ കാപ്പിച്ചേരി നന്ദനത്തിൽ അദ്വൈത് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ മുണ്ടയാട് എടച്ചൊവ്വയിലെ ഓത്തിയിൽ കുളത്തിലാണ് അപകടം സംഭവിച്ചത്. 

Aster mims 04/11/2022

രക്ഷാപ്രവർത്തനം വിഫലം

കുളത്തിൽ കുളിക്കാനെത്തിയ മറ്റ് കുട്ടികളാണ് അദ്വൈതിനെ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അച്ഛൻ പ്രമോദ്, അമ്മ ബിന്ദുമോൾ. ആദിത്ത് (കല്യാശ്ശേരി പോളി വിദ്യാർത്ഥി), ദേവനന്ദ (വിദ്യാർത്ഥിനി) എന്നിവരാണ് അദ്വൈതിൻ്റെ സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച  നടക്കും.

പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Advait (17), a plus-two student at Kannur Govt. Town Higher Secondary School, drowned while swimming in the Othiyil pond at Mundayad Edachovva on Saturday evening. Despite efforts by locals to save him, he passed away.

#KannurNews #DrowningDeath #StudentDeath #KeralaNews #Kannur #AccidentalDeath #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia