പ്ല­സ്ടു വി­ദ്യാര്‍­ത്ഥി­നി­യും കാ­മു­കനും തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്ല­സ്ടു വി­ദ്യാര്‍­ത്ഥി­നി­യും കാ­മു­കനും തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍
Shyamili
പ്ല­സ്ടു വി­ദ്യാര്‍­ത്ഥി­നി­യും കാ­മു­കനും തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍
Shrijil
ത­ളി­പ്പറ­മ്പ്:വീ­ട്ടു­കാര്‍ പ്ര­ണ­യ­ബ­ന്ധ­ത്തെ എ­തിര്‍­ത്ത­തി­നെ തു­ടര്‍­ന്ന് പ്ല­സ്ടു വി­ദ്യാര്‍­ത്ഥിനി­യും കാ­മു­കനും കി­ണ­റ്റി­ന്റെ ക­മ്പി­യില്‍ തൂ­ങ്ങി­മ­രിച്ചു. ചുഴ­ലി പ­ടി­ഞ്ഞാര്‍­മൂ­ല­യില്‍ ശ്യാമ­ളാ നി­വാ­സില്‍ കൃ­ഷ്ണന്‍- വ­സ­ന്ത ദ­മ്പ­തി­ക­ളു­ടെ മ­കനും ടൈല്‍­സ് തൊ­ഴി­ലാ­ളി­യുമാ­യ ശ്രീ­ജില്‍ (20), ചു­ഴലി കൊ­ള­ത്തൂ­രി­ലെ കു­ഞ്ഞി­ക്ക­ണ്ണന്‍ -ഷീ­ല ദ­മ്പ­തി­ക­ളു­ടെ മ­കള്‍ ശ്യാ­മി­ലി(17) എ­ന്നി­വ­രാ­ണ് മ­രി­ച്ച­ത്.

തി­ങ്ക­ളാഴ്ച രാ­വി­ലെ റ­ബ്ബര്‍ ടാ­പ്പിം­ഗി­നെത്തിയ തൊ­ഴി­ലാ­ളി­ക­ളാ­ണ് ഇ­രു­വ­രു­ടേയും മൃ­ദ­ദേ­ഹ­ങ്ങള്‍ ആദ്യം ക­ണ്ടത്. നെ­ടി­യേ­ങ്ങ­യിലെ അ­മ്മൂ­മ്മ­യു­ടെ വീ­ട്ടില്‍ താ­മ­സി­ച്ചാ­ണ് ശ്യാ­മി­ലി സ്­കൂ­ളില്‍ പോ­യി­രു­ന്ന­ത്. ഞാ­യ­റാഴ്ച സുഹൃത്തിന്റെ ബൈക്കു വാങ്ങി ശ്രീജില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതായാണ് സൂചന. ശ്യാ­മി­ലി­യേയും കൂ­ട്ടി ചുഴ­ലി കാ­ട്ടു­മു­റി­ച്ചേ­രി­യി­ല്‍ ചെന്ന ശേ­ഷ­മാ­യി­രിക്കും ജീ­വ­നൊ­ടു­ക്കി­യ­തെ­ന്ന് സം­ശ­യി­ക്കുന്നു. വ്യ­ത്യസ്­ത ജാ­തി­ക്കാരാ­യ ഇ­രു­വ­രു­ടേയും പ്ര­ണയ­ത്തെ ഇ­രു വീ­ട്ടു­കാ­രും ശ­ക്ത­മായി എ­തിര്‍­ത്തി­രുന്നു.

ശ്യാമിലിയെ കാണാനില്ലെ­ന്ന് ബ­ന്ധുക്കള്‍ തി­ങ്ക­ളാഴ്ച പുലര്‍ച്ചെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ശ്രീജില്‍ പുലര്‍ച്ചെയായിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അമ്മാവന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കിണറ്റിന്റെ കമ്പിയില്‍ ശ്രീജിലിന്റെ ചുവന്ന ഷര്‍ട്ട് തൂക്കിയിട്ടതായി കാണപ്പെട്ടു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ രംഗം കണ്ട അമ്മാവന്‍ ബോധം കെട്ടുവീണു. കിണറിന്റെ കരയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഹെഡ്‌­ലൈറ്റും ഒരു ജോഡി ചെരിപ്പും കാണപ്പെട്ടു. രാത്രി ഇവിടെ എത്താന്‍ ഹെഡ്‌­ലൈറ്റ് ഉപയോഗിച്ചുവെന്നാണ് കരുതുന്നത്. ചേരന്‍ വീട്ടില്‍ ബാലകൃഷ്­ണന്‍­-പുന്നത്തിരിയന്‍ വസന്ത (ചുഴലി ഗ്രാമീണ ബാങ്ക് സ്വീപ്പര്‍) ദമ്പതികളുടെ മകനാണ് ശ്രീ­ജില്‍. ശ്രീനിഷ് (വയര്‍മെന്‍) ഏക സഹോദരന്‍. കൊളത്തൂരിലെ എം.വി. കുഞ്ഞിക്ക­ണ്ണന്‍­-ഷീജ ദമ്പതികളുടെ മകളാണ് ശ്യാമിലി. അഞ്ജലി ഏക സഹോദരി. ശ്രീകണ്ഠപുരം എസ്.ഐ: ടി. രഘുനാഥ്, എ.എസ്.ഐ: രാജന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Keywords:  Girl students, Suicide, Kannur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia