ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മട്ടന്നൂർ അയ്യല്ലൂർ സ്വദേശിയായ ശിവദേവ് ആണ് മരിച്ചത്.
● ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
● മട്ടന്നൂർ വിമാനത്താവള ജീവനക്കാരനായ കെ. രതീശന്റെ മകനാണ്.
കണ്ണൂർ: (KVARTHA) മട്ടന്നൂരിൽ ടർഫ് കോർട്ടിൽ കളിക്കുന്നിതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. മട്ടന്നൂർ അയ്യല്ലൂർ 'ശിവദം' ഹൗസിൽ ശിവദേവ് (16) ആണ് കളിസ്ഥലത്ത് കുഴഞ്ഞുവീണത്.
ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ശിവദേവ്.
മട്ടന്നൂർ വിമാനത്താവളത്തിലെ ജീവനക്കാരനായ കെ രതീശനാണ് അച്ഛൻ. അമ്മ: ശ്രീനിഷ. സഹോദരി: പാർവതി (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി).
വിടവാങ്ങിയ ആ കൊച്ചു കൂട്ടുകാരന് ആദരാഞ്ജലികൾ അർപ്പിക്കൂ, ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: A 16-year-old Plus One student died in Kannur after collapsing at a turf court while playing.
#Mattannur #KannurNews #StudentDeath #TurfCourt #KeralaNews #Tragedy
