പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

 
Portrait of 19-year-old KP Ajnas who died in the Pilathara accident.

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മണിയറ സ്വദേശി കെ പി അജ്നാസ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
● സ്കൂട്ടറിൽ മാതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന അജ്നാസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
● പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മോഹനൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
● പിലാത്തറ മർവ്വ ട്രാവൽസ് ഉടമ എം കെ ഗഫൂറിന്റെയും കെ പി റുബൈലയുടെയും മകനാണ് അജ്നാസ്.
● അജ്നാസിന്റെ ഭൗതികദേഹം മണിയറ ജുമ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

പിലാത്തറ: (KVARTHA) പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 19 കാരൻ മരണപ്പെട്ടു. മണിയറ സ്വദേശിയായ കെ പി അജ്നാസ് (19) ആണ് മരിച്ചത്. ബുധനാഴ്ച, വൈകുന്നേരം 6.50-ഓടെ പിലാത്തറ സ്റ്റീൽ ലൈനിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

പിലാത്തറ ഭാഗത്തുനിന്ന് മാതമംഗലത്തേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന അജ്നാസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്നാസിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കണ്ടോന്താർ സ്വദേശി മോഹനൻ (54) കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Aster mims 04/11/2022

പിലാത്തറ മർവ്വ ട്രാവൽസ് ഉടമ എം കെ ഗഫൂറിൻ്റെയും കെ പി റുബൈലയുടെയും മകനാണ് മരണപ്പെട്ട അജ്നാസ്. സഹോദരങ്ങൾ: റബിയ, അഫ്നാൻ. 

അജ്നാസിൻ്റെ ഭൗതികദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ പിലാത്തറ ഭാരത് റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ഉച്ചയ്ക്ക് മണിയറ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറക്കി.

പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: A 19-year-old youth died in a bike-scooter collision at Pilathara near Kannur.

#PilatharaNews #RoadAccident #Kannur #BreakingNews #Maniyara #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia